വിവാഹം കഴിഞ്ഞതിനു ശേഷം വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വധു കാമുകന്റെ ഒപ്പം ഒളിച്ചോടി. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുന്നതിനിടെ വരനെ ഉപേക്ഷിച്ച് കാമുകന്റെ ഒപ്പം കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു വധു. എന്നാൽ വധുവിനെ കാത്തിരുന്നത് മറ്റൊരു ദുര് വിധി ആയിരുന്നു. ഈ നാടകീയ സംഭവം നടന്നത് ഉത്തർപ്രദേശിലെ ഫിറോസ ബാദിലാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം.
വിവാഹത്തിൻറെ എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയതിനു ശേഷം വരന്റെ വീട്ടിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടയിൽ വഴിയിൽ കാർ നിർത്താൻ വധു ആവശ്യപ്പെട്ടു. തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയ വധു പിന്നാലെ വന്ന കാമുകന്റെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. യാത്രയ്ക്കിടെ ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന് പറഞ്ഞാണ് വധു കാർ നിർത്തിച്ചത് . പിന്നീട് തന്ത്രപരമായി കാറിൽ നിന്നും ഇറങ്ങിയ വധു പിറകെ വന്ന കാമുകന്റെ ബൈക്കിൽ കയറി കടന്നു കളയുക ആയിരുന്നു. വധു മറ്റൊരാളുടെ ഒപ്പം ബൈക്കിൽ കയറി പോകുന്നത് കണ്ട വരൻ ഉച്ചത്തിൽ നിലവിളിച്ചു. ഇതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് നാട്ടുകാരും വരനും ചേർന്ന് കാമുകനെയും വധുവിനെയും പിന്തുടർന്നു. പിടിക്കപ്പെടും എന്ന് മനസ്സിലായതോടെ കാമുകൻ വധുവിനെ വഴിയിൽ ഉപേക്ഷിച്ചു കടന്നു കളയുക ആയിരുന്നു. വധുവും കാമുകനും ചേർന്ന് ആഗ്രയിലേക്ക് ഒളിച്ചോടാൻ ആയിരുന്നു പദ്ധതി ഇട്ടിരുന്നത്. ഈ ശ്രമമാണ് നാട്ടുകാർ കൂടിയതോടെ പൊളിഞ്ഞത്. മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിപ്പോയെങ്കിലും വധുവിനെ സ്വീകരിക്കാൻ വരൻ തയ്യാറായതോടെ പ്രശ്നങ്ങൾ ഇപ്പോൾ രമ്യമായി പരിഹരിച്ചിരിക്കുകയാണ്.