ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിപ്പോയ പെൺകുട്ടികൾ പരീക്ഷാ ഹോളിൽ എത്താൻ ദേശീയപാതയിലൂടെ ഓടിയത് 2 കിലോമീറ്റർ; വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

ഗതാഗത കുരുക്കിൽ പെട്ടുപോയ പെൺകുട്ടികൾ പരീക്ഷ ഹാളിൽ എത്തുന്നതിനു വേണ്ടി ദേശീയ പാതയിലൂടെ ഓടിയത് രണ്ട് കിലോമീറ്റർ. സംഭവം നടന്നത് ബീഹാറിലാണ്.

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിപ്പോയ പെൺകുട്ടികൾ പരീക്ഷാ ഹോളിൽ എത്താൻ ദേശീയപാതയിലൂടെ ഓടിയത് 2 കിലോമീറ്റർ; വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ 1

മെട്രിക്കുലേഷൻ പരീക്ഷ എഴുതാനായി കൈമൂറിൽ പോയ വിദ്യാർത്ഥികളാണ് ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടത്. കൂടുതൽ വൈകിയാൽ പരീക്ഷ എഴുതാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ വിദ്യാർഥിനികൾ വാഹനങ്ങളിൽ നിന്നും ഇറങ്ങി പരീക്ഷ ഹാളിലേക്ക് ഓടുകയായിരുന്നു. ചില വിദ്യാർത്ഥിനികൾ രക്ഷിതാക്കളുടെ ഒപ്പം ബൈക്കിലായിരുന്നു വന്നത്,  മറ്റു ചിലര്‍ ഓട്ടോയിലും ചിലർ കാറിലും ആയിരുന്നു പരീക്ഷ സെൻററിലേക്ക് പുറപ്പെട്ടത്. എന്നാല് ഗതാഗതക്കുരുക്ക് തുടങ്ങിയതോടെ ആകെ അങ്കലാപ്പിലായി. കുറച്ചു സമയം ഇവർ റോഡില്‍ കാത്തു നിന്നു എങ്കിലും സമയം പോകുന്നതല്ലാതെ കുരുക്കിൽപ്പെട്ട വാഹനങ്ങൾ നീങ്ങുന്നില്ല എന്ന് മനസ്സിലായതോടെ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.

ഇതിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയതോടെ ട്രാഫിക് അധികൃതർക്കെതിരെ രൂക്ഷ വിമർശനം ആണ് ഉണ്ടായത്. നിരവധി പേർ ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്രയധികം കുട്ടികൾ പരീക്ഷ എഴുതാൻ ഉള്ള സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതെ ശ്രദ്ധിക്കണമായിരുന്നു എന്ന് ചിലർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് നടത്തുന്ന മെട്രിക്കുലേഷന്‍ പരീക്ഷ ആരംഭിച്ചത്.  ഇതിൻറെ ഭാഗമായി ഗതാഗതക്കുരുക്കിന്റെ കാര്യം നിരവധി തവണ അറിയിച്ചിട്ടും അനുകൂലമായ സമീപനം ഉണ്ടായിട്ടില്ല എന്ന് കൈ മൂരിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഇത് ഏറെ വിഷമിപ്പിക്കുന്നതാണ്. റോഡിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ അദ്ദേഹം നിശിതമായി വിമർശിക്കാനും മറന്നില്ല.

Exit mobile version