പാറക്കൂട്ടങ്ങൾക്ക് നടുവിൽ വിമാനം ഇടിച്ചിറങ്ങിയതല്ല; ഇത് വിമലിന്റെ വിമാനവീട്

ആദ്യ കാഴ്ചയിൽ പാറക്കൂട്ടങ്ങൾക്ക് നടുവിൽ ഒരു വിമാനം ഇടച്ചിറങ്ങിയായതായി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ സംഭവം അതല്ല. വിമലഗിരി കാറ്റുപാറയിൽ വിമൽ ഇടുക്കിയുടെ ഭാവനയിൽ ഉയരുന്ന ഒരു വീടാണ് ഇത്. വീടിൻറെ പണി തുടരുകയാണ്. മാജിക് പ്ലാൻറ് എന്നാണ് പേര് ഇട്ടിരിക്കുന്നത്. വിമൽ ഒരു മജീഷ്യനാണ്. നിരവധി പേരാണ് ഈ  വീട് കാണാൻ ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.

പാറക്കൂട്ടങ്ങൾക്ക് നടുവിൽ വിമാനം ഇടിച്ചിറങ്ങിയതല്ല; ഇത് വിമലിന്റെ വിമാനവീട് 1

ഇടുക്കി വിമലഗിരിയിലെ കാറ്റുപാറയുടെ മുകളിലാണ് ഈ വിമാന വീട് ഉള്ളത്. ഈ വീടിൻറെ ഭാഗമായി തന്നെ ഒരു മാജിക് ഗുരുകുലം കൂടി തുടങ്ങണം എന്ന് വിമലിന് ആഗ്രഹമുണ്ട്. അറിയപ്പെടുന്ന സ്ട്രീറ്റ് പെയിന്ററും കലാസംവിധായകനും ഒക്കെയാണ് വിമൽ. വിമലിന്റെ ശരിക്കുമുള്ള പേര് ജോസ് ദേവസി എന്നാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്ന് ആകെ മുഷിഞ്ഞപ്പോഴാണ് ഇടുക്കി വിമലഗിരിയില്‍  വർഷങ്ങൾക്കു മുൻപ് വാങ്ങിയ വസ്തുവിൽ വിമൽ വീണ്ടും എത്തുന്നത്. കാടു പിടിച്ചു കിടന്ന ഈ ഭാഗം വെട്ടി ഒതുക്കിയാണ് ഇദ്ദേഹം വീട് പണി ആരംഭിച്ചത്. ഒരു യഥാർത്ഥ വിമാനത്തിന്റെ അതേ രൂപത്തിലാണ് പാറയുടെ മുകളിൽ ഈ വിമാന വീട് പണിയുന്നത്.

കുന്നിന്റെ മുകളിൽ വിമാനം ഇടിച്ചിറങ്ങിയ നിലയിലാണ് വീട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പാറയിൽ പില്ലർ കെട്ടി അതിൻറെ മുകളിൽ തടാകത്തിന്റെ മാതൃകയിൽ പ്രത്യേകം തറ ഒരുക്കി ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

70 അടി നീളവും 10 അടി വീതിയും ഉള്ള വിമാന വീടിന് രണ്ടാൾ പൊക്കമാണ് ഉള്ളത്. വിമാനത്തിന്റെ മുൻഭാഗത്ത് സ്റ്റേജും അതിനോട് ചേർന്ന് 30 നീളത്തിൽ രണ്ട് മുറികളും ഒരു സുചിമുറിയും ആണ് ഉള്ളത്. ഈ മുറികളെ വേർതിരിക്കുന്ന ഭിത്തി ആവശ്യം അനുസരിച്ച് എടുത്തു മാറ്റാനും കഴിയും. മാത്രമല്ല ഭിത്തിയിലുള്ള അലമാരകൾ കട്ടിൽ പോലെ നിവർത്തി ഉപയോഗിക്കാനും സാധിക്കും. ഈ വിമാന വീടിൻറെ ഭൂരിഭാഗം പണിയും വിമലും അദ്ദേഹത്തിൻറെ ഭാര്യയും ചേർന്നാണ് നിർവഹിച്ചത്. മലയുടെ മുകളിൽ വാഹനം എത്തിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ബൈക്കിൽ സിമൻറ് കെട്ടിവെച്ചാണ് പണിസാധനങ്ങള്‍ മലമുകളിൽ എത്തിച്ചു പണി ചെയ്യുന്നത്.

Exit mobile version