എൻറെ ജീവിതം മാറിമറിഞ്ഞത് ആ ഞായറാഴ്ചയായിരുന്നു; അന്ന് മുതൽ എല്ലാവരും ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാ; പുത്തന്‍ വിശേഷം പങ്കുവെച്ച് നടി മേഘ്ന രാജ്

സൗത്ത് ഇന്ത്യയിലെ സിനിമ പ്രേക്ഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടിയാണ് മേഘ്ന രാജ്. അപ്രതീക്ഷിതമായി ഭർത്താവ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയതോടെ പരിപൂർണ്ണമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് മേഘ്ന. 2020 ലാണ് ചിരഞ്ജീവി മരണപ്പെടുന്നത്. വെറും രണ്ടു വർഷത്തെ മാത്രം ദാമ്പത്യ ജീവിതം മാത്രം ആയിരുന്നു ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നത്. ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്ന മൂന്നു മാസം ഗർഭിണിയായിരുന്നു. ഇപ്പോൾ മകൻ റയാൻ രാജ് സർജയുടെ ഒപ്പമാണ് മേഘ്ന ജീവിക്കുന്നത്. മകൻറെ ഒപ്പമുള്ള നിരവധി ചിത്രങ്ങൾ അവർ സമൂഹ മാധ്യമത്തിൽ പങ്ക് വെക്കാറുണ്ട്. ഇതിനിടയിലാണ് ആരാധകർ വളരെ നാളുകളായി കേൾക്കാൻ കാത്തിരിക്കുന്ന ആ വാർത്ത താരം സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടത്.

എൻറെ ജീവിതം മാറിമറിഞ്ഞത് ആ ഞായറാഴ്ചയായിരുന്നു; അന്ന് മുതൽ എല്ലാവരും ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാ; പുത്തന്‍ വിശേഷം പങ്കുവെച്ച് നടി മേഘ്ന രാജ് 1

2020 ലാണ് ചിരഞ്ജീവി മരിക്കുന്നത്. അന്നു മുതൽ താൻ നേരിട്ട ഒരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മേഘ്ന. സിനിമയിലേക്ക് മടങ്ങി വരുമെന്ന്  കുറച്ചു നാളുകൾക്കു മുമ്പ് തന്നെ താരം  അറിയിച്ചിരുന്നു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വെച്ചാണ് താരം തന്‍റെ  മടങ്ങി വരവ് അറിയിച്ചത്. എന്നാണ് തന്നെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിയുക എന്നതായിരുന്നു ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം, അതിനുള്ള ഉത്തരമാണ് ഇപ്പോൾ പങ്ക് വെക്കുന്നത് എന്നു പറഞ്ഞു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കു വെച്ചത്. മേഘ്നയുടെ ആരാധകർ ഏറെ കാലങ്ങളായി കേൾക്കാൻ ആഗ്രഹിച്ച ഒരു ചോദ്യത്തിന് ഉത്തരമായിരുന്നു ഇത്. തത്സമ തത്ഭവ എന്ന്  പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ആയിട്ടാണ് എത്തുന്നത്.

Exit mobile version