‘1921 പുഴ മുതല്‍ പുഴ വരെ’ കേവലം ഒരു സിനിമയല്ല; ഒരു സമരമാണ്; സത്യം പറയണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് സിനിമ നിര്‍മ്മിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ട് വന്നത്: രാമസിംഹന്‍

മലബാര്‍ കലാപത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം മറച്ചു വെച്ച്‌ മറ്റൊരു കഥ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ തല നോക്കി കൊടുക്കുന്ന അടിയായിരിക്കും ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രമെന്നും, അത് കേവലം ഒരു സിനിമയല്ല ഒരു സമരമാണെന്നും സംവിധായകന്‍ രാമസിംഹന്‍ അഭിപ്രായേപ്പെട്ടു. സത്യം പറയണം എന്ന് ആഗ്രഹിച്ചതു കൊണ്ടാണ് സിനിമ നിര്‍മ്മിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ട് വന്നത്. ഇത് ജനങ്ങളുടെ ചിത്രമാണെന്നും രാമസിംഹന്‍ പറഞ്ഞു.

'1921 പുഴ മുതല്‍ പുഴ വരെ' കേവലം ഒരു സിനിമയല്ല; ഒരു സമരമാണ്; സത്യം പറയണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് സിനിമ നിര്‍മ്മിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ട് വന്നത്: രാമസിംഹന്‍ 1

സിനിമയുടെ പ്രഖ്യാപനം മുതല്‍  ചില കോണുകളില്‍ നിന്നും പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെയല്ലാം ചിരിച്ചു കൊണ്ടാണ് നേരിട്ടത്. പരിഹാസങ്ങളായിരുന്നു നേരിട്ടത്. അതിനുള്ള മറുപടിയാണ് മാര്‍ച്ച്‌ 3-ന് താന്‍ നല്‍കാന്‍ പോകുന്നത്. ഇത് ഒരിയ്ക്കലും ഒരു വലിയ സിനിമയല്ല, പക്ഷേ  ഒരു വലിയ സിനിമയ്‌ക്ക് നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ അനുഭവം ഈ സിനിമ നല്കും. എങ്ങനെയാണ് ജീവിതം  കാണിക്കുന്നത് എന്നതും, പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം എങ്ങനെ ജനങ്ങളെ സ്പര്‍ശിക്കുന്നു എന്നതിലുമാണ് കാര്യം. എമ്ബതു കോടിക്കാണ്  പൃഥ്വിരാജ് വാരിയം കുന്നന്‍ എന്ന  പടമെടുക്കാനിരുന്നത്. എന്നാല്‍ അത് എവിടെയും എത്തിയില്ല. പക്ഷേ ചുരുങ്ങിയ ചിലവിലാണ് യഥാര്‍ത്ഥ വാരിയം കുന്നന്‍ പുറത്തു വരാന്‍ പോകുന്നത്. അവര്‍ ഒരു സിനിമ സൃഷ്ടിക്കാന്‍ ആണ് ശ്രമിച്ചതെന്നും താന്‍ ഒരു കണ്ണാടി മാത്രം വച്ചു കൊടുക്കുകയാണ് ചെയ്തതെന്നും അലി അക്ബര്‍ പറയുന്നു.

സത്യ സന്ധമായ കാര്യങ്ങളാണ് ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തില്‍ പറയുന്നത്. അതില്‍ നുണയില്ല, തന്‍റെ പക്ഷവുമില്ല. ചരിത്രപക്ഷമാണ് ഉള്ളത്. അതാണ് ചിത്രത്തിന്റെ മുഖം. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും രാഷ്‌ട്രീയ ഭേദമന്യേ ഹിന്ദുക്കള്‍ ചിത്രത്തിനു വേണ്ടി പണം അയച്ചു. ക്രിസ്ത്യാനികളും സഹായിച്ചിട്ടുണ്ട്.

ഒരു സമുദായത്തിന്റെ വോട്ടുകള്‍ക്ക് വേണ്ടി കള്ളം സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കേരളത്തിന്റെ ഭരണകൂടം അതിന്‍റെ ഒപ്പമാണ് നില്‍ക്കുന്നത്.   കൊറോണയുടെ പേരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പല തവണ മുടക്കി. ഈ സിനിമ ഇറങ്ങുന്നതും നോക്കി ഇതിനെ കൊല്ലാന്‍ വലിയ ഒരു ടീം വാളിന് മൂര്‍ച്ച കൂട്ടി കാത്തിരിപ്പുണ്ടെന്നും അവരോട് പോയി പണി നോക്കാനേ പറയുന്നുള്ളു’- എന്നും രാമസിംഹന്‍ അഭിപ്രായപ്പെട്ടു.

Exit mobile version