ഒരു കിലോയ്ക്ക് രണ്ടര ലക്ഷം രൂപ; ഇത് കടല്‍ വെള്ളരി; മനുഷ്യന്‍ ഇതിന് വേണ്ടി പോരടിച്ച ചരിത്രം പോലുമുണ്ട്; അറിയാം കടല്‍ വെള്ളരിയുടെ  വിശേഷങ്ങള്‍

ഭൂമിയിലെ ഒട്ടുമിക്ക പ്രകൃതി വിഭവങ്ങളും മനുഷ്യൻ ഇതിനോടകം തന്നെ ചൂഷണം ചെയ്തിട്ടുണ്ട്. മനുഷ്യന്റെ കാൽപാദം പതിയാത്ത ഒരു സ്ഥലവും ഇന്ന് ഭൂമിയിൽ ഇല്ല എന്ന് തന്നെ പറയാം. ഇതിന് കടലന്നോ കരയെന്നോ ഉള്ള യാതൊരു  വ്യത്യാസവുമില്ല. കടലിന്റെ ആഴങ്ങളിൽ പോലും എത്തി പല പ്രകൃതി വിഭവങ്ങളും മനുഷ്യൻ സ്വന്തമാക്കിയിട്ടുണ്ട്. ഈ വിധം മനുഷ്യർ ചൂഷണം ചെയ്യുന്ന ഒരു കടൽ വിഭവമാണ് കടൽ വെള്ളരി.

ഒരു കിലോയ്ക്ക് രണ്ടര ലക്ഷം രൂപ; ഇത് കടല്‍ വെള്ളരി; മനുഷ്യന്‍ ഇതിന് വേണ്ടി പോരടിച്ച ചരിത്രം പോലുമുണ്ട്; അറിയാം കടല്‍ വെള്ളരിയുടെ  വിശേഷങ്ങള്‍ 1

കടൽ വെള്ളരി എന്ന് കേൾക്കുമ്പോൾ ഒരു സസ്യമാണ് ഇതെന്ന് നിങ്ങള്‍ കരുതിയെങ്കിൽ തെറ്റി. ഇത് ഒരു കടൽ ജീവിയാണ്. കാലുകളോ മറ്റ് അവയവങ്ങളോ ഒന്നുമില്ലാത്ത കാഴ്ചയ്ക്ക് ഒരു വെള്ളരിയുടെ രൂപഘടനയുള്ള ജീവി. അതുകൊണ്ടാണ് ഇതിന് കടൽ വെള്ളരി എന്ന പേര് വന്നത്. ഇതിന് നീണ്ട് ഉരുണ്ട രൂപമാണ് ഉള്ളത്. പ്രത്യക്ഷത്തിൽ ദൃശ്യമാകാത്ത ചെറിയ കൈകാലുകളാണ് ഇവയ്ക്ക് ഉള്ളത്. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന വിധത്തിലുള്ള വായും,  ആദ്യ കാഴ്ചയിൽ ദൃശ്യമാക്കാത്ത മലദ്വാരവും ആണ് ഈ ജീവിക്കുള്ളത്. കടലിലെ മാലിന്യം ആണ് ഇവ ഭക്ഷണമാക്കുന്നത്. കടൽ ശുദ്ധീകരിക്കുന്ന ജീവിയാണ് ഇത്. കടലിന്റെ സ്വാഭാവികമായ നിലനിൽപ്പിന് വലിയ പങ്കു വഹിക്കുന്ന ഒരു ജീവി വർഗ്ഗമാണ് കടൽ വെള്ളരികൾ.

മനുഷ്യർ പ്രധാനമായും ഭക്ഷണത്തിനായാണ് കടൽ വെള്ളരി ഉപയോഗിക്കുന്നത്. നിരവധി ഔഷധ ഗുണങ്ങളുള്ള കടൽ വെള്ളരി വാദം ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും ശമനം നൽകാൻ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിന്  വലിയ വിലയുള്ളത് കൊണ്ട് തന്നെ കടൽ വെള്ളരിക്ക് വേണ്ടി മനുഷ്യൻ പരസ്പരം പോരടിക്കുക പോലും ചെയ്യാറുണ്ട്. 80 കാലഘട്ടത്തിലാണ് കടൽ വെള്ളരിക്ക് വേണ്ടി മനുഷ്യന്‍ ആദ്യമായി കടലില്‍ ഇറങ്ങുന്നത്. കടല്‍ വെള്ളരിയുടെ പ്രധാന മാർക്കറ്റുകളിൽ ഒന്ന് ചൈനയാണ്. അവിടെ വിശേഷപ്പെട്ട ദിവസങ്ങളിൽ പാചകം ചെയ്ത് വിളമ്പുന്ന ഒരു വിഭവമാണ് ഇത്. ഒരു കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് വില. പല വകഭേദങ്ങൾ അനുസരിച്ച് വിലയിൽ ഇനിയും വർദ്ധനവ് വരും.

Exit mobile version