ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ജർമൻ കമ്പനിയുടെ ഒരു പരസ്യമാണ്. ജോലി ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട് എന്നതാണ് പരസ്യം. പക്ഷേ ജോലി എന്താണ് എന്നതാണ് ഏറ്റവും രസകരമായ കാര്യം. പ്രൊഫഷണൽ കഞ്ചാവ് സ്മോക്കേസിന്റെ ഒഴിവിലേക്കാണ് കമ്പനി ആളുകളെ ആവശ്യപ്പെടുന്നത്. സംഭവം മനസ്സിലായില്ലേ, കഞ്ചാവ് വലിച്ച് തഴക്കവും പഴക്കവും ഉള്ളവരുടെ ഒഴിവിലേക്കാണ് കമ്പനി ആളുകളെ തേടുന്നത് എന്നു ചുരുക്കം. തമാശ പറഞ്ഞതല്ല സംഭവം സത്യമാണ്. ഈ പരസ്യത്തിൽ പറയുന്നതനുസരിച്ച് കഞ്ചാവ് വലിച്ച് അതിൻറെ ഗുണനിലവാരം പരിശോധിക്കുകയാണ് ഇവരുടെ ജോലി. ഒരു വർഷം 88 ലക്ഷം രൂപയാണ് ഈ ജോലി ചെയ്യുന്നതിന് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പളം
ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്നാ മെഡിക്കൽ കമ്പനിയാണ് പ്രൊഫഷണൽ ആയ കഞ്ചാവ് സ്മോക്കേഴ്സിന് ആവശ്യമുണ്ട് എന്ന് കാണിച്ച് പരസ്യം നൽകിയിരിക്കുന്നത്. ഒരു പ്രമുഖ ഇൻറർനാഷണൽ പത്രത്തിലാണ് ഇത് സംബന്ധിച്ച പരസ്യം വന്നിട്ടുള്ളത്. കമ്പനിയുടെ ഉൽപ്പന്നങ്ങൾ എത്രത്തോളം മികച്ചതാണ് എന്ന് പരിശോധിക്കാൻ ഒരു കഞ്ചാവ് വിദഗ്ധനെ ആണ് കമ്പനി ഇപ്പോള്‍ തേടുന്നത്. കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കൊളോണിലാണ്. ഈ കമ്പനി തങ്ങളുടെ ഫാർമസികളിൽ കഞ്ചാവ് മണക്കുന്നതിനും അത് വലിക്കുന്നതിനും മികവുള്ള പരിചിതരായ വ്യക്തികളെയാണ് തേടുന്നത്.
കാനഡ , പോർച്ചുഗൽ , ഓസ്ട്രേലിയ , ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ ഉൾപ്പെടെ കഞ്ചാവിന്റെ ഗുണ നിലവാരം ടെസ്റ്റ് ചെയ്യുന്നതിന് കമ്പനി നിരവധി ആളുകളെ ആവശ്യപ്പെടുന്നുണ്ട്. ഈ പരസ്യം പുറത്തു വന്നതോടെ ആയിരക്കണക്കിന് അപേക്ഷകളാണ് കമ്പനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.