കയ്യില്‍ ക്യാമറ; നെഞ്ചില്‍ ഒട്ടിച്ചേര്‍ന്ന് പൊന്നോമന; ഇത് വൈറല്‍ ഫോട്ടോഗ്രാഫര്‍ അമ്മ

അടുത്തിടെ സമൂഹ മാധ്യമത്തിൽ വൈറലായ ഫോട്ടോഗ്രാഫർ അമ്മയാണ് പി എൻ ഷെറീജ. കൊച്ചിയിൽ വെച്ച് നടന്ന ഇരട്ട എന്ന ചിത്രത്തിൻറെ പ്രമോഷൻ പരിപാടിയിൽ കയ്യിൽ ക്യാമറയും നെഞ്ചിൽ കൈക്കുഞ്ഞിനെയും ചേർത്ത് ജോലിയിൽ വ്യാപൃതയായി നിൽക്കുന്ന ഷെറീജയുടെ വീഡിയോ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. ഷെറിയുടെ ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് കണ്ടത്.

കയ്യില്‍ ക്യാമറ; നെഞ്ചില്‍ ഒട്ടിച്ചേര്‍ന്ന് പൊന്നോമന; ഇത് വൈറല്‍ ഫോട്ടോഗ്രാഫര്‍ അമ്മ 1

ഷെറിജ ഒറ്റപ്പാലം സ്വദേശിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൊച്ചി ഇളമക്കരയിൽ ആണ് താമസിക്കുന്നത്. ഷെറീജാ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ്. ചില യൂട്യൂബ് ചാനലുകളിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നുണ്ട്. സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചില ചിത്രങ്ങളിൽ അസോസിയേറ്റ് ക്യാമറ വുമൺ ആയും പ്രവർത്തിച്ച് പരിചയമുണ്ട്. പാഷൻ പ്രൊഫഷന്‍ ആക്കി മാറ്റുകയായിരുന്നു ഷെറീജ.

ചെറുപ്പം മുതൽ തന്നെ ഫോട്ടോഗ്രാഫിയോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. എന്നാൽ ഫോട്ടോഗ്രാഫർ ആകണമെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ എതിർത്തു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ബിരുദവും മറ്റും ചെയ്തെങ്കിലും എല്ലാം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇടക്കു വച്ച് കുറച്ചു കാലം സ്കൂളിൽ അധ്യാപികയായും ജോലി നോക്കി. എന്നാൽ അപ്പോഴും ക്യാമറ ആയിരുന്നു കമ്പം. നമ്മുടെ പാഷൻ തന്നെ പ്രൊഫഷനായി സ്വീകരിക്കുമ്പോൾ പല എതിർപ്പുകളും കഷ്ടപ്പാടുകളും ഉണ്ടാകും. എന്നാൽ ഇഷ്ടമുള്ളത് ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം വളരെ വലുതാണെന്ന് ഷെറീജാ പറയുന്നു.

പ്രശസ്ത ഹാസ്യ കഥാപ്രസംഗകന്‍ ആയിരുന്ന അബ്ദുൽ റഷീദിന്റെയും ഖദീജയുടെയും മൂത്ത മകളാണ് ഷെറീജാ. ജന്മനാ തന്നെ കാഴ്ച ശക്തി ഇല്ലാത്തവരാണ് മാതാപിതാക്കൾ. ആദ്യം എതിർത്തെങ്കിലും പിന്നീട് അവരും ഒപ്പം നിന്നു. ഭർത്താവ് ജിബിൻ ആൻറണി എല്ലാ പിന്തുണയുമായി ഒപ്പമുണ്ടെന്ന് ഷെറീജ പറയുന്നു. ജിബിനും ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ്.

Exit mobile version