സ്കൂട്ടിയുടെ വില ഒന്നര ലക്ഷം രൂപ; ഫാന്‍സി നമ്പറിന് ഉടമ മുടക്കിയത് ഒന്നരക്കോടി രൂപ 

വണ്ടികളോട് വലിയ ഭ്രമം മനസ്സിൽ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. വാഹങ്ങളോട് അടങ്ങാത്ത ഇഷ്ടം സൂക്ഷിക്കുന്നതിന്റെ ഭാഗമായി അവർ തങ്ങളുടെ പ്രിയപ്പെട്ട വണ്ടികൾക്ക് ഏതു വിധേനയും ഫാൻസി നമ്പറുകള്‍ സംഘടിപ്പിക്കാറുണ്ട്. എത്ര വലിയ തുക മുടക്കിയാലും ഫാൻസി നമ്പർ തന്നെ വാങ്ങണം എന്നു ചിന്തിക്കുന്നവരാണ് മിക്ക വാഹന ഉടമകളും. ഇനി പറയാൻ പോകുന്നത് അത്തരത്തില്‍ വാഹങ്ങളോട് കടുത്ത ഭ്രമം ഉള്ള ഒരാളെ കുറിച്ചാണ്. ഒരു സ്കൂട്ടിക്ക് വേണ്ടി ഫാൻസി നമ്പർ വാങ്ങിയ ഹിമാചൽ പ്രദേശ് കാരനാണ് നമ്മുടെ കഥാനായകന്‍.

സ്കൂട്ടിയുടെ വില ഒന്നര ലക്ഷം രൂപ; ഫാന്‍സി നമ്പറിന് ഉടമ മുടക്കിയത് ഒന്നരക്കോടി രൂപ  1

ഇയാള്‍ക്ക് തന്‍റെ സ്കൂട്ടിക്ക് ഫാന്‍സി നംബര്‍ തന്നെ വേണം എന്നു നിര്‍ബന്ധമായിരുന്നു. ഒടുവില്‍ അയാള്‍ ആ നമ്പര്‍ കരസ്ഥമാക്കുകയും ചെയ്തു. HP 99-9999 ആണ് ഫാൻസി രജിസ്ട്രേഷൻ നമ്പര്‍. ഈ നമ്പറിനാണ് പവൻ മൂല്യമാണ് ഉള്ളത്. ഈ നമ്പർ ലഭിക്കുന്നതിനു വേണ്ടി ഹിമാചൽ പ്രദേശുകാരൻ മുടക്കിയത് ഒന്നേകാൽ കോടി രൂപയാണ്. ഇയാളുടെ പേര് ദേശീ രാജ് എന്നാണ്.

ഇത് ശ്രദ്ധയിൽ പെട്ടതോടെ ഹിമാചൽ പ്രദേശ് ഗതാഗത വകുപ്പ് ദേശീരാജ് എന്ന ഈ ലേലക്കാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. ഒരു വാഹനത്തിൻറെ നമ്പർ ഇത്രയധികം തുക മുടക്കി ലേലം വിളിച്ചെടുത്ത ആളിനെ കുറിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഈ അന്വേഷണം ഇപ്പോള്‍ ഗതാഗത വകുപ്പ് നടത്തുന്നത്. നിലവില്‍ ഈ  ലേലം മരവിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിശദമായ റിപ്പോർട്ട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഒന്നര ലക്ഷം രൂപ മാത്രം വിലയുള്ള ഒരു സ്കൂട്ടറിന്റെ നമ്പറിന് രണ്ടു കോടി രൂപ ലേലം വിളിച്ച വ്യക്തി സമൂഹ മാധ്യമത്തിൽ താരമായിരിക്കുകയാണ്.

Exit mobile version