ഉത്തരാഖണ്ഡിൽ ഉണ്ടായ ഭൂമിയിലെ വിള്ളൽ അതീവ ഗൗരവതരമെന്ന് റിപ്പോർട്ട്; പഠനത്തിലെ വിവരങ്ങൾ കണ്ട് ഞെട്ടി ശാസ്ത്ര ലോകം

ഉത്തരാഖണ്ഡിലെ ജോഷി മഠിൽ ഉണ്ടായ വിള്ളൽ രാജ്യത്തെ ആകമാനം വിഷമിപ്പിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളിൽ പാലിക്കാതിരുന്ന സൂക്ഷ്മതയാണ് ഇതിന് കാരണം എന്നായിരുന്നു പുറത്തു വന്ന വാർത്ത. ഇപ്പോഴിതാ ഈ വിള്ളൽ പ്രതിഭാസം വളരെ ഗൗരവമുള്ള ഒന്നാണെന്ന് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിദഗ്ധ സംഘം യൂണിവേഴ്സിറ്റി വൈസ് ചാൻസിലറിന് കൈമാറിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് അധികം വൈകാതെ തന്നെ സർക്കാരിൻറെ ഉന്നതതല യോഗത്തിൽ സമർപ്പിക്കും എന്നാണ് വിവരം.

ഉത്തരാഖണ്ഡിൽ ഉണ്ടായ ഭൂമിയിലെ വിള്ളൽ അതീവ ഗൗരവതരമെന്ന് റിപ്പോർട്ട്; പഠനത്തിലെ വിവരങ്ങൾ കണ്ട് ഞെട്ടി ശാസ്ത്ര ലോകം 1

മനോഹർ ബാഗിൽ ഉണ്ടായ ഒരു വിള്ളലിന് രണ്ടടി വീതിയും അര കിലോമീറ്റർ നീളവും ആണ് ഉള്ളത്. വളരെയധികം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇത് ഉണ്ടാക്കും എന്നാണ് പഠന സംഘം കണ്ടെത്തിയിട്ടുള്ളത്. ഇത് വളരെ സ്വാഭാവികമായി സംഭവിച്ച ഒന്നാണെന്നും അതല്ല ടണൽ നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടായത് ആകാം ഈ വിള്ളൽ എന്നും ആയിരുന്നു നിഗമനം. ടണൽ നിർമ്മിക്കുന്നതിലൂടെ വലിയ തോതിലുള്ള ഭൂഗർഭ ജല ചോർച്ച സംഭവിച്ചിരിക്കാം എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ജോഷി മഠിൽ ഉണ്ടായ വിള്ളൽ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി സംഭവിച്ചത് അല്ല എന്നാണ് ഇപ്പോൾ എൻ ടി പി സി മുന്നോട്ടു വയ്ക്കുന്ന നിരീക്ഷണം.

ഡിസംബർ ജനുവരി മാസങ്ങളിലാണ് രാജ്യത്തെ തന്നെ ആശങ്കയിലാഴ്ത്തി ജോഷി മഠിൽ വിള്ളൽ ഉണ്ടാകുന്നത്. ജോഷി മഠിൽ ഉണ്ടായ പല വീടുകളിലും ഈ വിള്ളൽ ദൃശ്യമായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഈ പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. ആയിരത്തിലധികം വീടുകളാണ് ഉപേക്ഷിക്കപ്പെട്ടത്. ഒരു വലിയ പ്രദേശം തന്നെ ആൾതാമസം ഇല്ലാതെ ആയി മാറി.

Exit mobile version