എങ്ങനെ ആ ദിവസം മറക്കാൻ കഴിയും; ഒന്നു തൊട്ടു നോക്കിയതു മാത്രമേ ഓര്‍മ്മയുള്ളൂ; തവിട് പൊടിയായി 34 ലക്ഷം രൂപയുടെ  ശില്പം

മിയാമിയിൽ ഫെബ്രുവരി 16ന് ഒരു ആർട്ട് പ്രദർശനം നടക്കുകയുണ്ടായി. ഇത് കാണാനായി ആർട്ട് കളക്ടർ ആയ ഒരു യുവതി അവിടെ എത്തി. ആ ദിവസം അവരെ സംബന്ധിച്ച് മറക്കാൻ പറ്റാത്ത ഒന്നായി മാറി.

എങ്ങനെ ആ ദിവസം മറക്കാൻ കഴിയും; ഒന്നു തൊട്ടു നോക്കിയതു മാത്രമേ ഓര്‍മ്മയുള്ളൂ; തവിട് പൊടിയായി 34 ലക്ഷം രൂപയുടെ  ശില്പം 1

അവിടെ പ്രദർശിപ്പിച്ചിരുന്ന ജഫ് കൂൺ സിൻ്റെ ഒരു ബലൂൺ ഡോഗ് കണ്ടപ്പോൾ അവർക്ക് വല്ലാത്ത കൗതുകം തോന്നി. ഒന്ന് തൊട്ടു നോക്കിയത് മാത്രമേ അവർക്ക് ഓർമ്മയുള്ളൂ. ബലൂൺ ഡോഗിന്റെ ശില്പം തവിടുപൊടിയായി നിലത്ത് വീണ് നൂറുകണക്കിന് കഷ്ണങ്ങളായി ചിന്നിച്ചിതറി. 35 ലക്ഷത്തോളം വിലയുള്ള ഒരു ആർട്ട് വർക്ക് വെറും ഗ്ലാസ്സ് കഷണങ്ങളായി മാറി. ശരിക്കും അവര്‍ അത് കണ്ട് സ്തംഭിച്ചു പോയി. ഒരു നിമിഷം ശരീരത്തിലെ രക്തയോട്ടം നിലച്ചു. എന്ത് ചെയ്യണമെന്നറിയാതെ അവർ പകച്ചു.

16 പിഞ്ചു ഉയരവും 19 ഇഞ്ച് നീളവും ഉള്ള ബലൂൺ ഡോഗിന്റെ ഈ ശില്പം യഥാർത്ഥത്തിലുള്ള ബലൂൺ കൊണ്ടാണോ ഉണ്ടാക്കിയത് എന്ന് അറിയുന്നതിന് വേണ്ടി അവർ വിരലുകൊണ്ട് ഒന്ന് തൊട്ടു നോക്കിയതായിരുന്നു. അതാണ് അപകടത്തിൽ കലാശിച്ചത്. ഒരു ഗ്ലാസ് ബോക്സിന്റെ മുകളിലാണ് ബലൂൺ ഡോഗിന്റെ ശില്പം വെച്ചിരുന്നത്. യുവതി ഒന്ന് തൊട്ട മാത്രയിൽ തന്നെ അത് താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇവരിൽ നിന്നും അധികൃതർ പണം ഈടാക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ജെഫ് കൂണ്‍സ് വളരെ പ്രശസ്തനായ ഒരു ശില്പിയാണ്. ഇദ്ദേഹം ഒരു അറിയപ്പെടുന്ന പെയിന്റർ കൂടിയാണ്. നിത്യോപയോഗ സാധനങ്ങളിൽ നിന്നും ഇയാൾ ധാരാളം ശില്പങ്ങൾ ഉണ്ടാക്കാറുണ്ട്. ഇയാൾ കളേഡ് ഗ്ലാസ് കൊണ്ട് ഉണ്ടാക്കുന്ന ബലൂൺ മൃഗങ്ങൾക്ക് വലിയ ആരാധകരാണ് ഉള്ളത്.

Exit mobile version