പുലയന്മാർക്ക് ആർക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല; ഇവന്മാർ എന്നും ഞങ്ങളുടെ അടിമകളാണ്; പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ; പുലയന്റെ മോൻ; മമ്മൂട്ടിയുടെ ഒപ്പമുള്ള ഫോട്ടോ പങ്കിട്ടതിന് പിന്നാലെ ജാത്യാധിക്ഷേപ കമൻറ്; മറുപടി നൽകി സംവിധായകൻ

സൂപ്പർതാരം മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കമന്റിന് മറുപടി നൽകി സംവിധായകൻ അരുൺ രാജ്. കഴിഞ്ഞ ദിവസമാണ് അരുൺ രാജ് ‘ബാക്കി പിറകെ’ എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രം പങ്കു വെച്ചത്. ഈ ചിത്രത്തിന് താഴെയാണ് ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന കമൻറ് വന്നത്.

പുലയന്മാർക്ക് ആർക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല; ഇവന്മാർ എന്നും ഞങ്ങളുടെ അടിമകളാണ്; പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ; പുലയന്റെ മോൻ; മമ്മൂട്ടിയുടെ ഒപ്പമുള്ള ഫോട്ടോ പങ്കിട്ടതിന് പിന്നാലെ ജാത്യാധിക്ഷേപ കമൻറ്; മറുപടി നൽകി സംവിധായകൻ 1

മമ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് ഈ കാറുത്തിരിക്കുന്നവനാണോ. പുലയന്മാർക്ക് ആർക്കും മമ്മൂട്ടി ഡേറ്റ് കൊടുക്കില്ല. ഇവന്മാർ എന്നും തങ്ങളുടെ അടിമകൾ ആണ്. ഈ പുലയന്റെ മോൻ പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ എന്നുമായിരുന്നു കമൻറ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതിൻറെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കു വച്ചുകൊണ്ട് അരുൺ രാജ് മറുപടിയുമായി രംഗത്ത് വന്നത്.

താൻ മമ്മൂട്ടിയുടെ ഒപ്പം നിന്ന് എടുത്ത ചിത്രത്തിൻറെ ഫോട്ടോയുടെ താഴെ വന്ന കമൻറ് എല്ലാവരും കണ്ടു കാണുമല്ലോ എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. പുലയനാണ്, എന്ന് അഭിമാനത്തോടുകൂടിയാണ് പറയുന്നത്. ഇതുവരെ സ്വന്തം ജാതി,  മതം , നിറം എന്നിവ മറച്ചു വെച്ചിട്ടില്ല. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് നാല് സിനിമകൾ ചെയ്തത്. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് അതിൻറെ നിർമാതാക്കളും സംവിധായകരും ഒപ്പം നിന്നതും. ഇനി ചെയ്യാൻ പോകുന്ന മമ്മൂട്ടിയുടെ സിനിമയും അങ്ങനെ തന്നെയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മമ്മൂട്ടിയെ നേരിട്ട് അറിയാം. അദ്ദേഹം ജാതിയോ മതമോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ ഒരേ രീതിയിൽ കാണുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ തനിക്കും തൻറെ സിനിമയ്ക്കും യാതൊരു പ്രശ്നവുമില്ല. എന്നാൽ ഇത് എന്തിൻറെ പ്രശ്നമാണെന്നും ഇത് ആരാണ് ചെയ്യുന്നത് എന്നും വ്യക്തമായ ബോധ്യമുണ്ട്. നേരത്തെയും ഇത്തരത്തിൽ പല രീതിയിലുള്ള അധിക്ഷേപം കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ താൻ ഈ രീതിയിൽ ആയിരിക്കില്ല പ്രതികരിക്കുക. വളരെയേറെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്, തന്നെ തകർക്കരുത് എന്ന് അപേക്ഷിക്കുകയാണ് എന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.

Exit mobile version