കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട ഒരു വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ എന്തെന്ന് കണ്ടെത്താൻ നടത്തിയ അന്വേഷണം കൊണ്ട് ചെന്ന് എത്തിച്ചത് സോമ്പി വൈറസ്സിലാണ്. വീഡിയോകൾ വ്യാപകമായി വൈറൽ ആയതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. ഈ വീഡിയോയിൽ ഉള്ളവർ സോമ്പി വൈറസ് ബാധിതരാണ് എന്നായിരുന്നു പലരും കമൻറ് ചെയ്തത്. സോംബി വൈറസ് ഒരു പുതിയ തരം മയക്കുമരുന്നാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
വളരെ മാരകമായ ഫലങ്ങൾ ഉള്ള ഒരു ലഹരിപദാർത്ഥമാണ് ഇത്. ഇത് ഉപയോഗിക്കുന്നവർക്ക് തീവ്രമായ ഉറക്കം, ശ്വസന വിഷാദം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഈ ലഹരി പദാർത്ഥം ഉപയോഗിച്ചാല്‍ നേരെ നിൽക്കാൻ പോലും ബുദ്ധിമുട്ടാണ്. ഇതിനുമപ്പുറം പല പരിണിതഫലങ്ങളും ഇത് ഉപയോഗിക്കുന്നവരിൽ കണ്ടു വരുന്നു എന്ന് പഠനം പറയുന്നു. ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ചർമ്മത്തിൽ ആകാരണമായി മുറിവുകൾ ഉണ്ടാകും. ഇത് അതിവേഗം പടർന്നു പിടിക്കുന്നു. വൈകാതെ അൾസർ ഉണ്ടാവുകയും ചെയ്യുന്നു. പിന്നീട് ചർമ്മത്തിൽ പല ഭാഗങ്ങളിൽ തുളകൾ വീഴുന്നു.
ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നവരിൽ അതിജീവനം ഏറെക്കുറെ അസാധ്യമാണ് എന്ന് തന്നെ പറയാം. പല രോഗങ്ങളും ബാധിച്ച് വളരെ വേഗം മരണത്തിലേക്ക് നയിക്കപ്പെടും. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള അദമ്യമായ ആഗ്രഹം ഇതിൻറെ പ്രത്യേകതയാണ്. ആദ്യം ഇത് ഉപയോഗിക്കുന്നവരെ കണ്ടു തുടങ്ങിയത് ഫിലാഡൽഫിയയിൽ ആയിരുന്നു. പിന്നീട് അധികം വൈകാതെ തന്നെ സാൻ ഫ്രാൻസിസ്കോയിലും ലോസ് ഏഞ്ചൽസിലും ഇത് വ്യാപിച്ചു. ഇത് എത്രയും വേഗം നിയന്ത്രിക്കാത്ത പക്ഷം അമേരിക്കയുടെ തെരുവോരങ്ങളിൽ സോമ്പി ഉപയോഗിച്ച് തളർന്നു തൂങ്ങി നിൽക്കുന്നവരുടെ എണ്ണം വർദ്ധിക്കും. നിലവിൽ മറ്റു രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടില്ല.