പോലീസിന്റെ സഹായമില്ലാതെ മൊബൈൽ മോഷ്ടാവിനെ സ്വയം കണ്ടെത്തി യുവതി താരമായി

മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളനെ 10 ദിവസത്തിനകം പോലീസിന്റെ സഹായമില്ലാതെ ഫോണിൻറെ ഉടമയായ യുവതി പിടി കൂടി. പിന്നീട് ഇയാളെ യുവതി പോലീസിനു കൈമാറുകയായിരുന്നു. മംഗലപുരത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്തു വന്നിരുന്ന വെട്ട് റോഡ് സ്വദേശിനിയായ ബേഹിജയാണ് വളരെ സാഹസികമായി മൊബൈൽ മോഷ്ടാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

പോലീസിന്റെ സഹായമില്ലാതെ മൊബൈൽ മോഷ്ടാവിനെ സ്വയം കണ്ടെത്തി യുവതി താരമായി 1

ബഹിജാ മംഗലപുരം ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ജൻ ഔഷധി എന്ന മെഡിക്കൽ സ്റ്റോറില്‍ ജീവനക്കാരിയാണ്. ഈ മാസം എട്ടാം തീയതിയാണ് ബഹിജയുടെ മൊബൈൽ ഫോൺ മോഷണം പോകുന്നത്. മെഡിക്കൽ ഷോപ്പിൽ മരുന്നു വാങ്ങാൻ എത്തിയ അമീർ എന്നയാളാണ് 12000 രൂപ വില വരുന്ന ബഹിജിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചത്. സീ സീ ടീവീ ദൃശ്യങ്ങളില്‍ നിന്നും ഇത് അറിയാന്‍ കഴിഞ്ഞു. ഉടൻ തന്നെ ബഹിജ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാല്‍ ബഹിജ സ്വന്തം നിലയ്ക്ക് അന്വേഷണം തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിന്‍റെ ഭാഗമായി കടയിലെ സിസിടിവി ദൃശ്യങ്ങള്‍ മറ്റ് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കൈമാറി.
ഇയാള്‍ വാങ്ങാന്‍ എത്തിയ മരുന്നിന്‍റെ വിവരവും നല്കിയിരുന്നു. അമീർ മൊബൈൽ ഫോൺ മോഷ്ടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു.

കഴിഞ്ഞ ദിവസം മറ്റൊരു മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ എത്തിയപ്പോൾ അവിടുത്തെ ജീവനക്കാരൻ ബഹിജ  അയച്ചു കൊടുത്ത വീഡിയോയിലെ ആളിനെ തിരിച്ചറിഞ്ഞു. ഉടൻ തന്നെ അയാൾ വിവരം
ബഹിജയെ അറിയിച്ചു. വൈകാതെ വിവരം ബഹിജാ തന്നെ മംഗലപുരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പോലീസിനെയും കൂട്ടി പ്രതിയുടെ അടുക്കലെത്തി പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നോക്കി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി ഈ മൊബൈൽ മോഷ്ട്ടിച്ച ഫോൺ 3000 രൂപയ്ക്ക് മറ്റൊരാൾക്ക് വിറ്റു.

Exit mobile version