ഭക്ഷണക്രമത്തില്‍ പാലിക്കാത്ത ചിട്ട സുബിയുടെ ജീവനെടുത്തു; അന്ന് സുബി പറഞ്ഞു ഞാന്‍ ഇപ്പോള്‍ വര്‍ക്ക് ഷോപ്പിലാണ്; സുബി മടങ്ങുമ്പോള്‍

ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളെയും വളരെ തമാശയോടെ മാത്രം നോക്കിക്കണ്ടിരുന്ന വ്യക്തി ആയിരുന്നു ഇന്നലെ നമ്മെ വിട്ടു പോയ പ്രിയ കലാകാരി സുബി  സുരേഷ്. മുൻപൊരിക്കൽ രോഗ ബാധിതയായി ആശുപത്രിയിൽ കിടന്നപ്പോഴും ആ വിവരം തമാശയായിട്ട് മാത്രമാണ് അവർ കണ്ടത്. അന്ന് സമൂഹ മാധ്യമത്തിൽ   പങ്കു വച്ച ഒരു വീഡിയോയിൽ തൻറെ രോഗ വിവരത്തെ കുറിച്ച് സുബി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു.

ഭക്ഷണക്രമത്തില്‍ പാലിക്കാത്ത ചിട്ട സുബിയുടെ ജീവനെടുത്തു; അന്ന് സുബി പറഞ്ഞു ഞാന്‍ ഇപ്പോള്‍ വര്‍ക്ക് ഷോപ്പിലാണ്; സുബി മടങ്ങുമ്പോള്‍ 1

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു സുബിയുടെ കരൾ അടിയന്തരമായി മാറ്റി വയ്ക്കേണ്ട സാഹചര്യം ഉണ്ടായി. എന്നാൽ അനുയോജ്യമായ ഒരു ദാദാവിനെ  കണ്ടെത്തുന്നതിന് നിയമപരമായ ചില ബുദ്ധിമുട്ടുകൾ നേരിട്ടു. ഇതോടെയാണ് ശസ്ത്രക്രിയ നീണ്ടു പോയത്. അടുത്ത ഒരു ബന്ധുവിൽ നിന്നും കരൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും ശസ്ത്രക്രിയ നീണ്ടത് ബീ പീയ്ക്ക് കാരണമായി. ഇതോടെ സുബിയുടെ ആരോഗ്യനില കൂടുതൽ മോശമായി. അത് അപ്രതീക്ഷിത മരണത്തിലേക്കും നയിച്ചു. സിനിമയിലുള്ള സുഹൃത്തുക്കൾ എല്ലാവരും തന്നെ സുബിയെ രക്ഷിക്കുന്നതിനു വേണ്ടി എല്ലാ വിധ പരിശ്രമങ്ങളും നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

തന്റെ കയ്യിലിരിപ്പ് മോശമായതു കൊണ്ടാണ് രോഗം വന്നത് എന്ന് സുബി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഭക്ഷണം കൃത്യ നേരത്ത് കഴിക്കുക , മരുന്നുകൾ കൃത്യമായി കഴിക്കുക , തുടങ്ങിയ ഒരു ശീലവും ഇല്ലാത്ത വ്യക്തിയാണ് താൻ . അതുകൊണ്ടാണ് എല്ലാ രോഗവും ഒരുമിച്ച് വന്ന് ആശുപത്രിയിൽ കിടക്കേണ്ടി വന്നത്. മുൻപൊരിക്കൽ പുറത്തു വിട്ട ഒരു വീഡിയോയിൽ ഇതേക്കുറിച്ച് സുബി വിശദമായി തന്നെ പറയുന്നുണ്ട്. ഭക്ഷണക്രമത്തിൽ പാലിക്കാത്ത ചിട്ട സുബിയെ പല രോഗങ്ങളിലേക്കും നയിച്ചു. അതു തന്നെയാണ് ഒടുവിൽ മരണത്തിലേക്ക് കൊണ്ടു ചെന്ന് എത്തിച്ചതും.

Exit mobile version