കോഴിക്കോടുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിൽ 60കാരിയുടെ കാലു മാറി ശസ്ത്രക്രിയ നടത്തി. കക്കോടി സ്വദേശിനിയായ സജിനയാണ് ആശുപത്രിയുടെ പിഴവ് മൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്. ഇവരുടെ ഇടതു കാലിന് പകരം വലതു കാലിലാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയിൽ വന്ന പിഴവ് ഡോക്ടർ പോലും തിരിച്ചറിയുന്നത് രോഗി പറയുമ്പോഴാണ്. ആശുപത്രിയിലെ ഓർത്തോ മേധാവിയായ ബഹിര്‍ഷനാണ് ഈ ഗുരുതരമായ പിഴവ് പറ്റിയത്. അനസ്തേഷ്യയുടെ മയക്കം വിട്ടു മാറിയതിനു ശേഷം തന്റെ അമ്മയ്ക്ക് വലത്തെ കാല്‍ അനക്കാൻ പറ്റാത്ത സ്ഥിതി വന്നു. ഇത് എന്താണ് ഇങ്ങനെ സംഭവിച്ചത് എന്ന് നേഴ്സിനോട് അമ്മ ചോദിക്കുകയും ചെയ്തതായി മകൾ പറയുന്നു. പിന്നീട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് വലത്തേ കാലില്‍ ശസ്ത്രക്രിയ നടത്തിയ കാര്യം സജിനി തിരിച്ചറിയുന്നത്. ഇതിനെ കുറിച്ച് ഡോക്ടറോട് തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞത് വലത്തേക്കാലില്‍ ബ്ളോക്ക് ഉള്ളതു കൊണ്ടാണ് ശസ്ത്രക്രിയ ചെയ്തത് എന്നാണ്.
സജിനിയുടെ വീടിൻറെ വാതിൽ അടഞ്ഞു കാലിലെ ഉപ്പൂറ്റി ഭാഗത്ത് ഒരു പൊട്ടൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ആണ് അവര്‍ ഡോക്ടറെ കാണുന്നത്. ഒരു വർഷത്തോളമായി സജിന ഇതിന്‍റെ ചികിത്സയില്‍ ആയിരുന്നു . ഒടുവില്‍ സർജറി നടത്തണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് അവര്‍ വിധേയ ആയത്. അതേസമയം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും വന്ന ചികിത്സാ പിഴവിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലും ഉള്ള പ്രതികരണത്തിനും ആശുപത്രി അധികൃതര്‍ തയ്യാറായില്ല.