സ്പൈനല്‍ മസ്കുലർ അട്രോഫി എന്ന അപൂർവ്വ ജനതക രോഗ ബാധിതനായ നിർവാണ്‍ സാരംഗിന്റെ മരുന്ന് ഉടൻ നാട്ടിലെത്തും. ആവശ്യമായ പണം മുഴുവൻ അടച്ചു കഴിഞ്ഞു. ഇതിനോടകം 17.5 കോടിയോളം രൂപയാണ് നിർവാണിന്റെ ചികിത്സയ്ക്ക് വേണ്ടത്.
സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ്വ ജനിതക രോഗം ബാധിച്ച കുട്ടിക്ക് മരുന്നു വാങ്ങുന്നതിന് വേണ്ടി 11 കോടിയിലധികം രൂപ സംഭാവനയായി നൽകിയത് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു അജ്ഞാതൻ ആയിരുന്നു. വിദേശത്തുള്ള 1.4 മില്യൺ ഡോളർ അയച്ചു കൊടുക്കുക ആയിരുന്നു. ഇത് ഏകദേശം 16.5 കോടിയോളം രൂപ വരും. നിർവാണിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന്റെ ചെലവ് 17.5 കോടി രൂപയാണ്. അമേരിക്കയിൽ നിന്നാണ് ഈ മരുന്ന് എത്തിക്കുന്നത്.
നിർവാണിന്റെ അച്ഛനും അമ്മയും ഈ മരുന്ന് വാങ്ങുന്നതിന് വേണ്ടി അഭ്യുദയ കാംക്ഷികളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. ജനിച്ചപ്പോൾ തന്നെ കുട്ടി എസ് എം എ ടൈപ്പ് ടു രോഗബാധിതനാണ്. രണ്ടു വയസ്സിനകം മരുന്ന് നൽകണം. നിർവാണിന് രണ്ടു വയസ്സ് തികയാൻ ഇനി ഏഴ് മാസം മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ടുതന്നെ വരുന്ന 7 മാസത്തിനകം കുട്ടിക്ക് മരുന്നു നൽകിയില്ലെങ്കിൽ പിന്നീട് പ്രയോജനമില്ല.
എഴുന്നേറ്റിരിക്കാൻ ഉള്ള പ്രായമായിട്ടും കുഞ്ഞ് അതിനു മടി കാണിച്ചതോടെ എൻജിനീയർമാരായ മാതാപിതാക്കൾ ഡോക്ടറെ സമീപിക്കുക ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിൻറെ ഞരമ്പിന് പ്രശ്നമുണ്ടെന്നും നട്ടെല്ലിന് 19 ഡിഗ്രി വളവ് ഉള്ളതായും കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കുട്ടി സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് ടു രോഗ ബാധിതനാണ് എന്ന് സ്ഥിരീകരിക്കുന്നത്.