എൻറെ മൂന്നു ഭാര്യമാരും ജോലിക്ക് പോകും; ഞാൻ വീട്ടിൽ ഇരുന്ന് ചിന്തിച്ച് സമയം കളയും; സമൂഹ മാധ്യമത്തിൽ വൈറലായി ‘ട്രോഫി ഹസ്ബൻഡ്’

കഴിഞ്ഞ ദിവസം ഒരു 39 കാരൻ സമൂഹ മാധ്യമത്തിൽ വൈറലായി മാറി. അതിന് പ്രധാന കാരണം ഇയാളുടെ ജീവിത രീതികളാണ്. നിക്ക് ഡേവിസ് എന്നാണ് ഇയാളുടെ പേര്. ഇയാള്‍ക്ക് മൂന്നു ഭാര്യമാരും അവരിൽ രണ്ടു മക്കളും ഉണ്ട്. ഏപ്രിൽ , ഡാനിയേൽ , ജെന്നിഫർ എന്നിങ്ങനെയാണ് ഇയാളുടെ ഭാര്യമാരുടെ പേരുകൾ. സംഭവം എന്താണെന്ന് വെച്ചാൽ നിക്കിന് പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യേണ്ട. വീട്ടിലിരുന്ന് വെറുതെ സമയം കളയുന്നതും പഠനവും മാത്രമാണ് ജോലി. ഓരോ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. വീട്ടു ചെലവിന് സാമ്പത്തികമായി ഒരു രൂപ പോലും നിക്ക് ചെലവാക്കുന്നില്ല. നിക്ക് തന്നെ സ്വയം വിളിക്കുന്നത് ട്രോഫി ഹസ്ബൻഡ് എന്നാണ്. വീട്ടിലിരുന്ന് പുസ്തകങ്ങൾ വായിച്ചും പുതിയ കാര്യങ്ങള്‍ പഠിച്ചും അതിനെക്കുറിച്ച് ചിന്തിച്ചുമാണ് നിക്ക് സമയം കളയുന്നത്. ഈ തീരുമാനം തങ്ങൾ മൂന്നുപേരും ഒരുമിച്ച് എടുത്തതാണ് എന്ന് നിക്ക് പറയുന്നു.

എൻറെ മൂന്നു ഭാര്യമാരും ജോലിക്ക് പോകും; ഞാൻ വീട്ടിൽ ഇരുന്ന് ചിന്തിച്ച് സമയം കളയും; സമൂഹ മാധ്യമത്തിൽ വൈറലായി ‘ട്രോഫി ഹസ്ബൻഡ്’ 1

അതേസമയം നിക്കിന്റെ ഭാര്യ ഏപ്രിൽ പറയുന്നത് ദിവസം മുഴുവനും വീട്ടിലിരിക്കുന്നതിനെക്കുറിച്ച് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നാണ്. എന്നാൽ നിക്ക് വീട്ടിലിരിക്കുന്നതിൽ മൂന്നു ഭാര്യമാർക്കും ഏറെ സന്തോഷമാണ്. വീട്ടിൽ എപ്പോഴും വായിച്ചു കൊണ്ടും ചിന്തിച്ചുമിരുന്ന് പുതിയ കാര്യങ്ങൾ ഗവേഷണം ചെയ്തു മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. സ്വയം മനസ്സിലാക്കുന്ന കാര്യങ്ങൾ എല്ലാം നിക്ക് തങ്ങള്‍ക്ക് കൂടി പറഞ്ഞു തരുമെന്ന് രണ്ടാമത്തെ ഭാര്യയായ ജെനിഫർ പറയുന്നു.

നിക്കിന്റെ ആദ്യത്തെ ഭാര്യ ഏപ്രിൽ ആണ്. ഏപ്രിൽ ആണ് നിക്കിനെ ജെനിഫറിനു പരിചയപ്പെടുത്തി കൊടുക്കുന്നത്. ഏപ്രിലിനെ വിവാഹം കഴിച്ച് 9 വർഷത്തിനു ശേഷമാണ് നിക്ക് ജനിഫറിനെ വിവാഹം കഴിക്കുന്നത്. ഡാനിയേലിനെയാണ് നിക്ക് ഏറ്റവും ഒടുവിൽ വിവാഹം കഴിഴിച്ചത്.

Exit mobile version