ചത്താൽ മതിയെന്ന് തോന്നിപ്പോകുന്നു; മനുഷ്യർക്ക് എങ്ങനെ ഇതിന് കഴിയുന്നു; പൊട്ടിക്കരഞ്ഞുകൊണ്ട് ജനാർദ്ദനൻ ചോദിക്കുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയെടുത്ത സംഭവം വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നില്‍ പ്രവർത്തിച്ചവർ ആരായാലും അവർ ഒരുതരത്തിലുമുള്ള ദയയും അർഹിക്കുന്നില്ല എന്ന് തൻറെ ജീവിത സമ്പാദ്യത്തിലെ വലിയൊരു ഭാഗവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കണ്ണൂർ സ്വദേശിയായ ജനാർദ്ദനൻ പറയുന്നു. ബീഡി തൊഴിലാളിയായ ജനാർദ്ദനൻ വളരെ വർഷങ്ങൾ കൊണ്ട് കൂട്ടിവെച്ച സമ്പാദ്യമായ രണ്ട് ലക്ഷം രൂപയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് അന്ന് നൽകിയത്. ദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയ സംഭവത്തെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ ജനാർദ്ദനൻ വിങ്ങിപ്പൊട്ടുകയാണ്.

ചത്താൽ മതിയെന്ന് തോന്നിപ്പോകുന്നു; മനുഷ്യർക്ക് എങ്ങനെ ഇതിന് കഴിയുന്നു; പൊട്ടിക്കരഞ്ഞുകൊണ്ട് ജനാർദ്ദനൻ ചോദിക്കുന്നു 1

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കയ്യിട്ടു വാരിയവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഒരു കാര്യവുമില്ലന്ന് അദ്ദേഹം പറഞ്ഞു. ആര് തെറ്റ് ചെയ്താലും അവർ വിമർശിക്കപ്പെടുക തന്നെ വേണം. അന്ന് സ്വന്തം കാര്യം മാത്രം നോക്കി പണം കയ്യിൽ വച്ചിരുന്നാല്‍ മതിയായിരുന്നു. നാട്ടിൽ കൊറോണ വന്നത് ഏതെങ്കിലും രാഷ്ട്രീയം നോക്കിയിട്ടാണോ എന്ന് ജനാർദ്ദനൻ ചോദിക്കുന്നു. നിരവധി കോടീശ്വരന്മാർ വരെ കൊറോണ വന്നു മരിച്ചു. അവർ ആരെങ്കിലും പോയപ്പോൾ കോടികളും കൊണ്ടാണോ പോയത്. മനുഷ്യന്മാർക്ക് എങ്ങനെ ഇതിനൊക്കെ കഴിയുന്നു. ആലോചിക്കുമ്പോൾ തന്നെ ചത്താൽ മതിയെന്ന് തോന്നി പോവുകയാണെന്നും ജനാർദ്ദനൻ നിറ കണ്ണുകളോടെ പറഞ്ഞു.

ഓക്സിജൻ ലഭിക്കാതെ മരണപ്പെടുന്ന വാർത്ത ധാരാളമായി പുറത്തു വന്നിരുന്ന ഒരു സാഹചര്യം കൂടിയായിരുന്നു അന്ന്. തുടർന്ന് വാക്സിന് വില നൽകണമെന്ന സർക്കാർ തീരുമാനം വന്നതോടെയാണ് ജനാർദ്ദനൻ വാക്സിൻ ചലഞ്ചിലേക്ക് തന്‍റെ സമ്പാദ്യം നൽകിയത്.

Exit mobile version