ആര്യ തിരിച്ചു പോകുന്നു; സൈറ ഇല്ലാതെ; നാടുമായി ഇണങ്ങിയ സൈറ ഇന്ന് സുരക്ഷിതമായ കരങ്ങളിലാണ്  

ഉക്രൈനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ നാട്ടിലേക്ക് തിരികെ മടങ്ങേണ്ടി വന്നു ആര്യക്ക്. പക്ഷേ അപ്പോഴും ആര്യ തന്റെ ജീവൻ പോലെ കൂടെ കൂട്ടിയതാണ് സൈറ എന്ന നായക്കുട്ടിയെ. അത് അന്ന് വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ ഒരു വർഷത്തിനു ശേഷം മുടങ്ങിപ്പോയ പഠനം തുടരുന്നതിനു വേണ്ടി ആര്യ തിരികെ പോകുമ്പോൾ സൈറയെ തന്റെ ഒപ്പം കൂട്ടുവാനുള്ള അനുമതി ഇതുവരെ ആര്യക്ക് ലഭിച്ചിട്ടില്ല. ജർമ്മനിയിലേക്കാണ് ആര്യ ഒരു വർഷം നീണ്ട പഠനത്തിനു വേണ്ടി പോകുന്നത്. അപ്പോൾ തന്റെ ഒപ്പം സൈറയെ കൊണ്ടു പോകാൻ അനുമതി ലഭിച്ചിട്ടില്ല എന്ന ഒരു വിഷമം ആര്യക്ക് ഉണ്ട്. എങ്കിലും ആര്യ തൻറെ വീട്ടിൽ സുരക്ഷിതയാണ് എന്ന് സമാധാനത്തിലാണ് ആര്യ.

ആര്യ തിരിച്ചു പോകുന്നു; സൈറ ഇല്ലാതെ; നാടുമായി ഇണങ്ങിയ സൈറ ഇന്ന് സുരക്ഷിതമായ കരങ്ങളിലാണ്   1

യുദ്ധം വ്യാപിച്ചതോടെയാണ് ആര്യ 2022 ഫെബ്രുവരി 24 ആര്യ നാട്ടിലേക്ക് തിരിക്കുന്നത്. അന്ന് ആര്യ തൻറെ ഒപ്പം സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട വളർത്തു നായയെയും കൂട്ടിയിരുന്നു. തന്റെ പ്രിയപ്പെട്ട വളർത്തു നായയെ യുദ്ധ ഭൂമിയിൽ ഉപേക്ഷിക്കാൻ കഴിയില്ല എന്ന് ആര്യ തീർത്തു പറഞ്ഞതോടെയാണ് സൈറയെ ഒപ്പം കൂട്ടാനുള്ള അനുമതി ലഭിക്കുന്നത്. ഒരുപാട് കാത്തിരിപ്പിനൊടുവിലാണ് ആര്യയ്ക്ക് സൈറയെ തന്റെ ഒപ്പം കൂട്ടാനുള്ള അനുമതി ലഭിക്കുന്നത്. ഇതോടെയാണ് കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന് ആര്യയോടൊപ്പം സൈറയും നാട്ടിലെത്തിയത്.

ഒരു വർഷത്തോളമായി ഓൺലൈൻ ആയിട്ടാണ് പഠനം നടത്തിയിരുന്നത്. യുദ്ധം അവസാനിക്കാതെ വന്നതോടെയാണ് യൂണിവേഴ്സിറ്റി അധികൃതര്‍ കുട്ടികളെ ഒരു വർഷത്തെ ഉപരിപഠനത്തിനു വേണ്ടി ജർമ്മനിയിലേക്ക് അയക്കാൻ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ആര്യക്കും തിരിച്ചു പോകണം. ഇപ്പോൾ സൈറ നാട്ടിലെ കാലാവസ്ഥയുമായി നന്നായി ഇണങ്ങിയിട്ടുണ്ട്. നാട്ടിലുള്ള ഭക്ഷണങ്ങളൊക്കെ സാധാരണപോലെ അവൾ കഴിക്കുന്നുണ്ട്. തിരികെ പോകുകയാണ് എങ്കിലും സൈറ സുരക്ഷിതയാണ് എന്ന സമാധാനത്തിലാണ് ആര്യ.

Exit mobile version