ആ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും എല്ലാം ഓര്‍മയായി; അമ്മ പോയി; സ്വപ്നം പോലെ പണിതുയര്‍ത്തിയ വീട് കത്തി നശിച്ചു; ദുരന്ത രാത്രിയില്‍ പകച്ച് ബിനീഷ്  

കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന സംഭവങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ബിനീഷിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയാണ്. അമ്മയുടെ വിയോഗം, ഏറെ നാളത്ത സ്വപ്നം പോലെ പണിതുയർത്തിയ വീടിൻറെ തകർച്ച,  ബിനീഷിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കുഴങ്ങുകയാണ് എല്ലാവരും.

ആ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും എല്ലാം ഓര്‍മയായി; അമ്മ പോയി; സ്വപ്നം പോലെ പണിതുയര്‍ത്തിയ വീട് കത്തി നശിച്ചു; ദുരന്ത രാത്രിയില്‍ പകച്ച് ബിനീഷ്   1

മണിമലയിലെ ഹോളി മാഗി പള്ളിക്ക് സമീപത്തുള്ള വീട്ടിൽ തീ ആളിപ്പടര്‍ന്ന് മരണപ്പെട്ട മേരിയുടെ മകനാണ് ബിനീഷ്. തന്റെ അമ്മയുടെ വിയോഗം ഇപ്പോഴും ബിനീഷിനെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അമ്മയുടെ അടുത്തേക്ക് എത്താൻ ബിനീഷ് കഴിയുമായിരുന്നില്ല. നിർമ്മാണ കരാറുകാരനായ ബിനീഷിന് നേരത്തെ ഒരു ചെറിയ വീടായിരുന്നു ഉണ്ടായിരുന്നത്. എറെക്കാലത്തെ വലിയ സ്വപ്നം,  ഏറെ കഠിനാധ്വാനം ചെയ്തു അഞ്ചു വർഷം കൊണ്ടാണ് ബിനീഷ് പുതിയ വീട് നിർമ്മിച്ചത്. അഞ്ചു വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായി പണിത വീടാണ് ഇപ്പോൾ കത്തി നശിച്ചത്. ആ വീടിൻറെ ഒപ്പം അമ്മയും പോയി. തീപിടുത്തം ഉണ്ടായപ്പോൾ ബിനീഷ് രണ്ടാമത്തെ നിലയിലുള്ള ബാൽക്കണിയിൽ നിന്നും ചാടി, കാലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.

കത്തി നശിച്ചത് ആറ് കിടപ്പുമുറികളോട് കൂടിയ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഇരുനില വീടാണ്. ഈ വീടിന് 3000ത്തിൽ അധികം ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ട്. ഈ വീടിൻറെ പ്രധാന വാതിലും കതകുമെല്ലാം നിർമ്മിച്ചിട്ടുള്ളത് സ്റ്റീലിൽ ആയിരുന്നു. ഇതും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് അച്ഛൻ സെൽവരാജിനെ രക്ഷിച്ചത്. താഴത്തെ നിലയിലെ ഹാളില്‍ നിന്നുമാണ് തീ പടർന്നത് എന്നാണ് കരുതുന്നത്. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളിലും അപ്പോൾസറി വർക്കുകളിലും തീപിടിച്ചതോടെ വീടിനുള്ളിൽ തീ ആളിക്കത്തി. ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എങ്കിലും എവിടെ നിന്നാണ് ഇത് സംഭവിച്ചത് എന്നത് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തുന്നുണ്ട്.

Exit mobile version