ഇവരൊക്കെ എന്തു തരം മനുഷ്യരാണ്; സുബിയുടെ മരണാനന്തര ചടങ്ങിൽ മുതിർന്ന താരങ്ങൾ എത്താതിരുന്നതിൽ പ്രതിഷേധവുമായി സംഗീത ലക്ഷ്മണ

മലയാളികളുടെ പ്രിയങ്കരിയായ കലാകാരി സുബി സുരേഷിന്റെ വിയോഗം ഇപ്പോഴും ചലച്ചിത്ര ലോകത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. സുബിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ മുതൽ ഒരു നോക്ക് കാണാൻ വീട്ടിലേക്ക് നിരവധി പേരാണ് എത്തിയത്. സുബിയുടെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരുമായ നിരവധി പേർ പ്രിയ താരത്തെ ഒരു നോക്ക് കാണാൻ സുബിയുടെ വീട്ടിലെത്തി. എന്നാൽ മലയാള സിനിമാ  ലോകത്തെ മുൻനിര താരങ്ങൾ ആരും തന്നെ സുബിയെ കാണാൻ വന്നില്ല. ഇതു വലിയ വിമർശനത്തിന് കാരണമായി. ഇതേക്കുറിച്ച് സംഗീത ലക്ഷ്മണ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇവരൊക്കെ എന്തു തരം മനുഷ്യരാണ്; സുബിയുടെ മരണാനന്തര ചടങ്ങിൽ മുതിർന്ന താരങ്ങൾ എത്താതിരുന്നതിൽ പ്രതിഷേധവുമായി സംഗീത ലക്ഷ്മണ 1

കേരളം കണ്ടതിൽ വെച്ച് ഏറ്റവും മിടുക്കിയായ ഒരു സ്റ്റേജ് ഷോ ആർട്ടിസ്റ്റ് ആണ് സുബി. മലയാളത്തിലെ ആദ്യത്തെ വനിതാ സ്റ്റാൻഡപ്പ് കൊമേഡിയൻ,  അതുപോലെതന്നെ ലോകം മുഴുവനും മലയാളികളെ പല രൂപത്തിലും ഭാവത്തിലും രസിപ്പിച്ചിട്ടുള്ള കലാകാരിയാണ് അവർ എന്നു സംഗീത ലക്ഷ്മണ പറയുന്നു. തനിക്ക് ചുറ്റും പോസിറ്റിവിറ്റി വാരി വിതറിയും സൂര്യ തേജസ് പോലെ ചിരിച്ചും മാത്രമേ എല്ലാവരും സുബിയെ കണ്ടിട്ടുള്ളൂ. രണ്ടര പതിറ്റാണ്ട് കാലം entertainment ഇൻഡസ്ട്രിയിൽ അഭിവാജ്യ ഘടകമായിരുന്ന സുബി മരണപ്പെട്ടിട്ട് അവൾക്ക് അന്തിമോപചാരം അർപ്പിക്കാനും അവരെ സ്നേഹാദരങ്ങളോടെ യാത്ര അയക്കാനും മലയാള ചലച്ചിത്ര ലോകത്തെ മുൻനിര നായകന്മാരും സംവിധായകരും  ഉൾപ്പെടെ ആരും എത്താതിരുന്നത് എന്തു കൊണ്ടാണ്. എല്ലാവരും കൊച്ചിയിൽ തന്നെ ഉണ്ടായിട്ടും ആരും വരാതിരുന്നതിന്റെ കാരണം എന്താണ്. ഇവർ എന്തുത്തരം മനുഷ്യരാണെന്ന് സംഗീത ലക്ഷ്മണ ചോദിക്കുന്നു.

Exit mobile version