കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു 13 കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പോലീസ് സ്റ്റേഷനു സമീപം താമസിച്ചു വന്നിരുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. താൻ അരുമയായി ഓമനിച്ചു വളർത്തിയിരുന്ന വളർത്തുമീൻ ചത്ത മനോവിഷത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നതാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ 8:00 മണിക്ക് ആണ് സംഭവം നടന്നത്. എല്ലാ ദിവസവും രാവിലെ 7:30 യോടെ പ്രാവിന് തീറ്റ കൊടുക്കുന്നതിനു വേണ്ടി വീടിന്റെ മുകളിൽ റോഷൻ പോകാറുണ്ട്. കഴിഞ്ഞ ദിവസവും ഇത് തുടർന്നു. എന്നാൽ പോയി ഏറെ നേരം കഴിഞ്ഞിട്ടും റോഷൻ തിരിച്ചു വന്നില്ല. എട്ടരയായിട്ടും കുട്ടിയെ തിരികെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ടെറസിന്റെ മുകളിൽ പോയി നോക്കിയപ്പോഴാണ് മുകൾ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ഷെഡിലെ ഇരുമ്പ്
പൈപ്പിൽ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിൽ റോഷനെ
കണ്ടെത്തുന്നത്. ഉടൻതന്നെ ബന്ധുക്കൾ എല്ലാവരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
വളർത്തുമൃഗങ്ങളോട് പ്രത്യേക താല്പര്യവും സ്നേഹവും ഉള്ള കുട്ടിയാണ് റോഷൻ. തന്റെ അക്വേറിയത്തിൽ അരുമയായി വളർത്തിയിരുന്ന ഒരു മത്സ്യം കഴിഞ്ഞ ദിവസം ചത്തത് റോഷിനെ ആകെ വിഷമിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ആകെ റോഷൻ മനോവിഷമത്തില്‍ ആയിരുന്നെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. വിഷമം താങ്ങാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. റോഷൻ മൂക്ക് തല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നിലവിൽ റോഷന്റെ മൃതശരീരം ചങ്ങരംകുളം സൺറൈസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എല്ലാവിധ പോലീസ് നടപടികളും പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.