സ്കൂളിലെ പുരുഷന്മാരായ അധ്യാപകർ പെൺകുട്ടികളുടെ പാവാടയുടെ നീളം അളന്നത് വലിയ വിവാദത്തിന് കാരണമായി . സംഭവം നടന്നത് മെര്‍സിഡൈസിലെ റെയിൻഫോർഡ് എന്ന സ്കൂളിലാണ് . അധ്യാപകരുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്ത് വരികയും ചെയ്തു. സംഭവം വലിയ വിവാദമായി മാറി. തുടർന്ന് ഈ വിഷയത്തിൽ പ്രതിഷേധിച്ച് ആൺകുട്ടികൾ പാവാട ധരിച്ച് സ്കൂളിലെത്തി. അതേ സമയം വിവിധ സ്കൂളുകളും ഈ പ്രതിഷേധ രീതി ഏറ്റെടുത്തിട്ടുണ്ട്. മിക്ക ആണ്‍കുട്ടികളും തങ്ങളുടെ യൂണിഫോമിന്റെ മുകളിൽ ഒരു പാവാട ധരിച്ചാണ് സ്കൂളില്‍ എത്തിയത്. ഇതിന്‍റെ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്കൂളിനെതിരെ പ്രതിഷേധം വ്യാപകമാണ്.
അതേസമയം തങ്ങളുടെ അധ്യാപകർ സ്കൂളിലെ വിദ്യാർഥിനികളോട് ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ല എന്ന് സ്കൂളിലെ പ്രധാന അധ്യാപക മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. സ്വഭാവികമായി നടക്കുന്ന പരിശോധന മാത്രമാണു അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നാണ് അവര്‍ പറയുന്നത്.
എന്നാൽ പുരുഷന്മാരായ അധ്യാപകർ പെൺകുട്ടിയുടെ പാവാടയുടെ നീളം അളന്നത് സഹിക്കാനാവാതെ പല കുട്ടികളും പൊട്ടിക്കരയുന്നുണ്ടായിരുന്നു. അതേസമയം അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായത് പൊറുക്കാന്‍ ആവാത്ത തെറ്റാണ് എന്ന വിമർശനം വ്യാപകമാണ്.
സ്കൂളിലെ ഒരു വലിയ ഓഡിറ്റോറിയത്തിൽ വച്ച് നിരവധി ആൺകുട്ടികളുടെ സാന്നിധ്യത്തിലാണ് പുരുഷന്മാരായ അധ്യാപകർ ഇത്തരം ഒരു പരിശോധന രീതി നടത്തിയത്. ആദ്യമൊന്നും കുട്ടികൾ ഇത് പുറത്തു പറയാൻ തയ്യാറായിരുന്നില്ല. പിന്നീട് ചില കുട്ടികൾ രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് ഈ സംഭവം പുറത്ത് അറിയുന്നത്.