ലഹരിക്ക് അടിമയായ മകൻ തന്റെ വൃദ്ധയായ മാതാവിനെ അതി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. നെയ്യാറ്റിൻകര മാമ്പഴക്കരയിൽ ശാന്ത എന്ന വയോധിക്കാണ് ശ്രീജിത്ത് എന്ന് വിളിക്കുന്ന മകൻ രാജേഷില്‍ നിന്നും അതി ക്രൂരമായ മർദ്ദനം നേരിടേണ്ടി വന്നത് . ഇതിൻറെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഈ സംഭവം നടക്കുന്നത് ഞായറാഴ്ചയാണ്. ഇവരുടെ വീട്ടിൽ അമ്മയും മകനും മാത്രമാണ് നിലവില്‍ താമസിക്കുന്നത്. വിവാഹിതനായ രാജേഷ് ലഹരിക്ക് അടിമയാണ് . കൂടാതെ പലവിധ സ്വഭാവ വൈകൃതങ്ങളും ഇയാൾക്കുണ്ട് . അതുകൊണ്ടു തന്നെ രാജേഷിന്റെ ഭാര്യയും മക്കളും നേരത്തെ തന്നെ ഇവിടെ നിന്നും താമസം മാറിയിരുന്നു. വൃദ്ധയായ മാതാവിനെ രാജേഷ് അതിക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അയൽവാസിയാണ് മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇയാൾക്കെതിരെ ഉചിതമായ മറുപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ഇയാൾ തന്റെ അമ്മയെ വളരെ ക്രൂരമായി മർദ്ദിക്കുന്നതായി നാട്ടുകാർ തന്നെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തി ഇയാൾക്ക് താക്കീത് കൊടുത്തിരുന്നതാണ്. എന്നാൽ ഇതിനു ശേഷവും ഇയാൾ വയോധികയ്ക്ക് നേരെ ഉള്ള മർദ്ദന മുറ തുടരുകയാണ്. ഇതോടെയാണ് വീണ്ടും നാട്ടുകാർ തന്നെ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തു വന്നത്. എന്നാൽ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ അതിനെ തടഞ്ഞതും അമ്മ തന്നെയാണ് എന്ന് പോലീസ് പിന്നീട് പറയുകയുണ്ടായി.