വിവാഹ വേദിയിൽ വച്ച് ഹൃദയാഘാതം മൂലം വധു മരിച്ചു; അതേ പന്തലിൽ വച്ച് സഹോദരിയുടെ കഴുത്തിൽ വരൻ താലി ചാർത്തി; മരണാനന്തര ചടങ്ങുകൾക്ക് മുൻപ് വിവാഹം നടത്തി ബന്ധുക്കള്‍

വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വധു ഹൃദയഘാതം വന്ന് മരിച്ചതിനെ തുടർന്ന് അതേ വേദിയിൽ വെച്ച് സഹോദരിയുടെ കഴുത്തിൽ താലി ചാർത്തി വരൻ. ഗുജറാത്തിലെ സുഭാഷ് നഗർ എന്ന സ്ഥലത്താണ് ഈ വിചിത്രമായ സംഭവം നടന്നത് . വിവാഹത്തിൻറെ ചടങ്ങുകൾ പുരോഗമിച്ചു വരുന്നതിനിടയാണ് പെട്ടെന്ന് വധു ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുന്നത് . നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ച ഈ സംഭവം ആയിരുന്നു നടന്നത് .  ഭഗവനേശ്വര ക്ഷേത്രത്തിന് മുന്നിൽ വച്ചായിരുന്നു വധു കുഴഞ്ഞ് വീണത്.

വിവാഹ വേദിയിൽ വച്ച് ഹൃദയാഘാതം മൂലം വധു മരിച്ചു; അതേ പന്തലിൽ വച്ച് സഹോദരിയുടെ കഴുത്തിൽ വരൻ താലി ചാർത്തി; മരണാനന്തര ചടങ്ങുകൾക്ക് മുൻപ് വിവാഹം നടത്തി ബന്ധുക്കള്‍ 1

ജിനാഭായി റാത്തോരിന്റെ മകൾ നാരി ഗ്രാമത്തിലുള്ള റാണാ ഭായ് ബുധ ഭായി അൽഗോട്ടറിന്റെ മകൻ വിശാഖ് അൽഗോട്ടറുമായുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിൽ വധു ആയ ഹെതലിന് വല്ലാത്ത തലകറക്കമുണ്ടായി. തുടർന്ന് ഇവര്‍ക്കു ബോധം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഉടൻതന്നെ വധുവിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

എന്നാൽ വധുവിന്റെ മരണത്തിൽ കുടുംബം ആകെ വിഷമിച്ചിരുന്നു എങ്കിലും വിവാഹത്തിൻറെ മറ്റ് ചടങ്ങുകൾ തുടരാൻ തന്നെ ആയിരുന്നു ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു കൊടുക്കാൻ ബന്ധുക്കൾ മുന്നോട്ട് വന്നു. ആർക്കും ഇവരുടെ ഈ തീരുമാനത്തില്‍ ഒരു എതിര്‍പ്പുമ് ഉണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങുകൾക്ക് മുൻപ് തന്നെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു.

Exit mobile version