200 കോടി ഡോളർ ആസ്തിയുള്ള അമേരിക്കൻ കോടീശ്വരൻ കിടപ്പു മുറിയിൽ ആത്മഹത്യ ചെയ്തു; കാരണം കണ്ടെത്താനാകാതെ കുഴങ്ങി പോലീസ്

അമേരിക്കയിലെ ഏറെ പ്രശസ്തനായ ശത കോടീശ്വരനായ തോമസ് എച്ച് ലി ആത്മഹത്യ ചെയ്തു . ഇദ്ദേഹത്തിന് 78 വയസുണ്ടായിരുന്നു. സ്വന്തം കിടപ്പു മുറിയിൽ വച്ച് സ്വയം വെടി വച്ച് മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത് . ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പോലീസ് പുറത്തു വിട്ടിട്ടില്ല. എന്നാല്‍ പല കഥകളും മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

200 കോടി ഡോളർ ആസ്തിയുള്ള അമേരിക്കൻ കോടീശ്വരൻ കിടപ്പു മുറിയിൽ ആത്മഹത്യ ചെയ്തു; കാരണം കണ്ടെത്താനാകാതെ കുഴങ്ങി പോലീസ് 1

ഇദ്ദേഹം രാജ്യത്തെ പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി ബിസിനസ് കാരനാണ്. വളരെ സാധാരണ രീതിയിൽ ജീവിതം ആരംഭിച്ച വ്യക്തി ആയിരുന്നു ലീ. ബോസ്റ്റണില്‍  ഒരു സാധാരണ ബാങ്ക് ലെൻഡിങ് ഉദ്യോഗസ്ഥനായി ജോലി ചെയ്തു വന്നിരുന്ന അദ്ദേഹം സ്വന്തമായി ഒരു കമ്പനി സ്ഥാപിക്കുന്നത് 1974 ലാണ്. 2006 ലാണ് അദ്ദേഹം ലീ ഇക്ക്യിറ്റി എന്ന സ്ഥാപനം ആരംഭിക്കുന്നത്.

90കളുടെ തുടക്കത്തിൽ രാജ്യത്ത് അറിയപ്പെടുന്ന ബ്രാൻഡ് ആയ സ്റ്റാഫൽ ബിവറേജ് അദ്ദേഹം ഏറ്റെടുത്തതും രണ്ടു വർഷത്തിനു ശേഷം 30 മടങ്ങ് നേട്ടത്തിൽ അദ്ദേഹം വില്പന നടത്തിയതും രാജ്യത്ത് വലിയ വാർത്ത ആയിരുന്നു. മറ്റാരും പ്രതീക്ഷിക്കാത്ത തരത്തില്‍ വലിയ ലാഭമാണ് അദ്ദേഹത്തിന് ഇതിലൂടെ ലഭിച്ചത്.  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 20 മില്യനില്‍ അധികം ഡോളർ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. കൂടാതെ നിരവധി സന്നദ്ധ സംഘടനകളിലും ഇദ്ദേഹം അംഗമായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എന്തു കൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്ന കാര്യത്തിൽ അന്വേഷണം തുടർന്ന് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പോലീസ് പുറത്തു വിട്ടിട്ടില്ല. 

Exit mobile version