50 വർഷമായി ലോട്ടറി എടുക്കുന്ന വയോധികന് എൺപതാം പിറന്നാൾ ദിനത്തിൽ 60 ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം

ഭാഗ്യത്തിന്റെ സമവാക്യം ആർക്കും പറയാൻ പറ്റില്ല. ഭാഗ്യത്തിനു വേണ്ടി കാത്തിരിക്കുമ്പോഴൊന്നും ഭാഗ്യം കടാക്ഷിക്കണമെന്നില്ല. ജോൺ ഹാരിസ് 1980 മുതൽ ലോട്ടറി എടുക്കുന്നു. കഴിഞ്ഞ 50 വർഷത്തോളമായി അദ്ദേഹം ഇത് തുടരുന്നു. എന്നാല്‍ അദ്ദേഹത്തെ ഭാഗ്യം കടാക്ഷിക്കുന്നത് ഇപ്പോഴാണ്. അതും തൻറെ 80 പിറന്നാൾ ദിവസം. വളരെ അപ്രതീക്ഷിതമായി എടുത്ത ഒരു ലോട്ടറിയിലൂടെ അദ്ദേഹത്തെ തേടി ഭാഗ്യം എത്തുകയായിരുന്നു.

50 വർഷമായി ലോട്ടറി എടുക്കുന്ന വയോധികന് എൺപതാം പിറന്നാൾ ദിനത്തിൽ 60 ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം 1

ഹാരിസ് കനേഡിയൻ സ്വദേശിയാണ്. വളരെ വർഷങ്ങളായി അദ്ദേഹം ലോട്ടറിയിൽ പണം നിക്ഷേപിക്കുന്നുണ്ട്. പക്ഷേ ഭാഗ്യം അദ്ദേഹത്തെ തുണച്ചിട്ടില്ല. ഓരോ തവണ ഭാഗ്യം കൈവിടുമ്പോഴും അടുത്ത പ്രാവശ്യം അത് സംഭവിക്കും എന്ന് അദ്ദേഹം മനസ്സിൽ പറഞ്ഞു സമാധാനിക്കും. അങ്ങനെ 50 വർഷമായി ഭാഗ്യം തേടി അദ്ദേഹം യാത്ര തുടരുകയാണ്. ഒടുവിൽ തന്‍റെ എൺപതാം പിറന്നാൾ ദിവസം അദ്ദേഹത്തെ ഭാഗ്യം തേടിയെത്തി. ഒരു ലക്ഷം കനേഡിയൻ ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഇത് ഏകദേശം 60 ലക്ഷത്തിലധികം ഇന്ത്യൻ രൂപ വരും.

പതിവ് പോലെ നടക്കാനിറങ്ങിയപ്പോൾ കണ്ട ലോട്ടറി ഏജൻസിയുടെ മുന്നിലെത്തിയപ്പോൾ എന്തുകൊണ്ടോ അയാൾക്ക് ഒരു ലോട്ടറി എടുക്കാതിരിക്കാൻ കഴിഞ്ഞില്ല. തന്നെ ഇതുവരെ ഭാഗ്യം കടാക്ഷിച്ചിട്ടില്ലല്ലോ എന്ന ചിന്ത അപ്പോൾ അദ്ദേഹത്തിൻറെ മനസ്സിൽ വന്നില്ല. ഉടൻതന്നെ അഞ്ചു കനേഡിയൻ ഡോളർ നൽകി അദ്ദേഹം ഒരു ലോട്ടറി എടുത്തു കീശയിലിട്ടു. അടുത്ത ദിവസം അദ്ദേഹത്തിൻറെ പിറന്നാളായിരുന്നു. ലോട്ടറി റിസൾട്ട് വന്നപ്പോൾ വെറുതെ ഒരു ചടങ്ങിന് വേണ്ടി മാത്രം അദ്ദേഹം നമ്പർ പരിശോധിച്ചു. അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല,  ഇത്തവണ ഭാഗ്യം തന്നെ കടാക്ഷിച്ചിരിക്കുന്നു. അതും തൻറെ സ്വപ്നങ്ങൾക്കും അപ്പുറം. അദ്ദേഹം ലോട്ടറി വീണ്ടും വീണ്ടും പരിശോധിച്ചു നോക്കി. അതെ താൻ തന്നെയാണ് ഇത്തവണത്തെ ഭാഗ്യവാൻ എന്ന് ഉറപ്പിച്ചു. ഇത് തൻറെ ജന്മദിന സമ്മാനമാണെന്ന് ഹാരിസ് പറയുന്നു. കുറച്ചു പണം ഉപയോഗിച്ച് തന്റെ വീട് മോടി പിടിപ്പിക്കാനും മകളുടെ വിവാഹത്തിനും ഒക്കെ വേണ്ടിയാണ് അദ്ദേഹം ഈ പണം ഉപയോഗിക്കുക. ഏറ്റവും വലിയ മറ്റൊരാഗ്രഹമുള്ളത് ഒരു ഐഫോൺ വാങ്ങുക എന്നതാണ്, ഹാരിസ് പറഞ്ഞു.

Exit mobile version