ഇന്ത്യ ഒന്ന് വിശദമായി കാണാന്‍ എത്തിയതായിരുന്നു സ്റ്റെഫാന. ഇന്ത്യയുടെ വൈവിധ്യം ആസ്വദിച്ചു കൊണ്ട് നടക്കുന്നതിനിടെ ആണ് താൻ പേഴ്സ് ട്രെയിനിൽ വച്ച് മറന്ന വിവരം അവർ മനസ്സിലാക്കുന്നത്. ട്രെയിനിൽ വച്ച് മറന്നു പോയ പേഴ്സ് തിരികെ കിട്ടുന്നതിനെ കുറിച്ച് ഇനിയും ചിന്തിക്കുകയേ വേണ്ട എന്ന് ആവർ തീരുമാനിച്ചു. കാരണം ഏറെ തിരക്കുള്ള ട്രയിനില്‍ ആയിരുന്നു അവര്‍ യാത്ര ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ തൻറെ പേഴ്സ് നഷ്ടപ്പെട്ട വിവരം സ്റ്റെഫാന പങ്കു വച്ചു. ഗുജറാത്തിൽ നിന്നുള്ള ഒരു ട്രെയിനിൽ കയറിയപ്പോഴാണ് തനിക്ക് പേഴ്സ് നഷ്ടപ്പെട്ടത് എന്ന് സ്റ്റഫാന വീഡിയോയിൽ പറയുന്നുണ്ട്. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് തൻറെ പേഴ്സ് നഷ്ടപ്പെട്ട വിവരം അവര് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. എന്നാല്‍ സംഭവിച്ചത് മറ്റന്നായിരുന്നു.
അവർക്ക് ഇൻസ്റ്റഗ്രാമിൽ ഒരു മെസ്സേജ് വന്നു. ചിരാഗ് എന്ന് പേരുള്ള ഒരു യുവാവാണ് മെസ്സേജ് അയച്ചത്. നഷ്ടപ്പെട്ട പേഴ്സ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തിരികെ നല്കാന്‍ ആഗ്രഹിക്കുന്നതായും ചിരാഗ് അറിയിച്ചു. ഒപ്പം തന്റെ വിലാസവും ആ യുവാവ് അയച്ചു കൊടുത്തു.
തുടർന്ന് യുവതി ചിരാഗിന്റെ റസ്റ്റോറന്റിൽ പോയി. വളരെ സന്തോഷത്തോടെ സ്റ്റെഫാനയുടെ പേഴ്സ് അദ്ദേഹം തിരിച്ചു നൽകി. പേഴ്സ് കിട്ടിയ സന്തോഷത്തിൽ കുറച്ചു പണം സ്റ്റെഫാന ചിരാഗിന് നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. പകരം സാധനങ്ങൾ സുരക്ഷിതമാക്കി വയ്ക്കാന്‍ ഉപദേശിക്കുക ആയിരുന്നു ചിരാഗ്. ഇന്ത്യയിൽ നിന്നും ധാരാളം നെഗറ്റീവ് വാർത്തകൾ താൻ കേട്ടിട്ടുണ്ട് എങ്കിലും ഇത് മനസ്സിൽ തട്ടിയെന്ന് വിദേശ വനിത പറയുന്നു.