സ്വന്തം രക്തം ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന കലാകാരൻ; ഈ വിചിത്രമായ ചിത്രം വരയുടെ കാരണം ഇതാണ്

ഈ ഫിലിപ്പിനോ കലാകാരന്റെ ചിത്രങ്ങൾക്ക് അദ്ദേഹത്തിൻറെ ജീവൻറെ മൂല്യമാണ് ഉള്ളത്. ഫിലിപ്പിനോ സ്വദേശിയായ എലിറ്റോ  സിർക്ക ഏറെ വ്യത്യസ്തതകൾ ഉള്ള ഒരു ചിത്രകാരനാണ്. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന ഇദ്ദേഹം മറ്റ് ചിത്രകാരന്മാരിൽ നിന്നും വിഭിന്നമായി തന്റേതായ ഒരു ശൈലി തന്നെ പിന്തുടരുന്ന വ്യക്തിയാണ്. സാധാരണ ചിത്രകാരന്മാരെ പോലെ പെയിൻറ് ഉപയോഗിച്ചല്ല ഇയാൾ ചിത്രം വരയ്ക്കുന്നത്. തന്റെ സ്വന്തം രക്തം ഉപയോഗിച്ചാണ് ഇയാൾ സൃഷ്ടികൾക്ക് ജീവൻ നൽകുന്നത്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ സിർക്കയുടെ ചിത്രത്തിന് തൻറെ ജീവൻറെ വില തന്നെയാണ് ഉള്ളത്.

സ്വന്തം രക്തം ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന കലാകാരൻ; ഈ വിചിത്രമായ ചിത്രം വരയുടെ കാരണം ഇതാണ് 1

സിർക്ക ജനിച്ചത് ഒരു ദരിദ്ര കുടുംബത്തിലാണ്. ചെറുപ്പം തൊട്ട് തന്നെ അദ്ദേഹത്തിന് ചിത്രം വരയോട് വല്ലാത്ത കമ്പം ആയിരുന്നു. എന്നാൽ ചിത്രരചനയ്ക്ക് ആവശ്യമായ പെയിന്റുകൾ വാങ്ങാനുള്ള പണം അദ്ദേഹത്തിൻറെ കൈവശം ഇല്ലായിരുന്നു. അതുകൊണ്ട് ആദ്യ നാളുകളിൽ തക്കാളിയും പ്ലംസും ചില വെജിറ്റബിൾസും ഉപയോഗിച്ച് ആണ് അദ്ദേഹം ചിത്രം വരച്ചിരുന്നത്. അങ്ങനെയിരിക്കയാണ് അദ്ദേഹത്തിന് സ്വന്തം രക്തം ഉപയോഗിച്ച് ചിത്രം വരച്ചാൽ എങ്ങനെയിരിക്കും എന്ന ചിന്ത വരുന്നത്. ഇതിൻറെ ഭാഗമായി ഒരിക്കൽ അദ്ദേഹം ഒരു ചിത്രം സ്വന്തം രക്തം ഉപയോഗിച്ചു വരച്ചു നോക്കി. ഇത് വലിയ വിജയമായി മാറിയതോടെ ഇനിയുള്ള ചിത്രങ്ങൾ എല്ലാം രക്തം ഉപയോഗിച്ച് വരയ്ക്കാൻ അദ്ദേഹം തീരുമാനിക്കുക ആയിരുന്നു.

ചിത്രം വരയ്ക്കുന്നതിന് ആവശ്യമായ രക്തം അദ്ദേഹം ശേഖരിക്കുന്നത് മൂന്ന് മാസത്തിലൊരിക്കലാണ്. ഒരു ഹെൽത്ത് സെൻററിൽ പോയി തന്റെ രക്തം ശേഖരിച്ച് കൊണ്ടുവരികയാണ് ചെയ്യുന്നത്. പിന്നീട് ഇത് ഉപയോഗിച്ച് ചിത്രങ്ങൾക്ക് ജീവൻ നൽകും. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് തന്റെ ഓരോ കലാസൃഷ്ടികളും സിർക്ക പറയുന്നു. കാരണം ആ സൃഷ്ടികൾക്ക് തൻറെ ജീവൻറെ വിലയുണ്ട്,  ഓരോ സൃഷ്ടിയിലും തൻറെ ഡിഎൻഎ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Exit mobile version