തനിക്ക് ഏറ്റവും കൂടുതലായി ലഭിച്ചത് അമ്മയുടെ ഗുണമാണെന്ന് പ്രമുഖ നടൻ
ബൈജു അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില് പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. അമ്മ നന്നായി തഗ് പറയുന്ന വ്യക്തിയായിരുന്നു ആ സ്വഭാവമാണ് തനിക്ക് കിട്ടിയിട്ടുള്ളത്. അമ്മ ഒരു നേഴ്സ് ആയിരുന്നു . 86 മത്തെ വയസ്സിലാണ് മരിക്കുന്നത്. അച്ഛൻ നേരത്തെ തന്നെ മരിച്ചു. അദ്ദേഹം മരിച്ചത് അദ്ദേഹത്തിൻറെ മാത്രം കുഴപ്പം കൊണ്ടാണ്. മദ്യപാനം ഉൾപ്പെടെ എല്ലാ പരിപാടിയും ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു അച്ഛൻ. ഉണ്ടായിരുന്ന സ്വത്ത് വകകൾ എല്ലാം കുടിച്ച് നശിപ്പിക്കുകയാണ് ചെയ്തതെന്ന് ബൈജു പറയുന്നു.
താൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നത് അമ്മയുടെ ആയുസിലാണ്. അമ്മയുടെ അത്ര ആയുസ്സോടെ ജീവിച്ചവർ അധികം ഇല്ല. ഒരു 75 വയസ്സ് വരെയെങ്കിലും പോയാൽ മതി എന്നതാണ് തന്റെ ആഗ്രഹം. തന്റെ അച്ഛൻ ജീവിതത്തിൽ ഒരുപാട് പണം കുടിച്ചു നശിപ്പിച്ചു കളഞ്ഞ വ്യക്തിയായിരുന്നു. ഒരുപാട് സ്വത്ത് വകകൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും അദ്ദേഹം കഷ്ടപ്പെട്ട് സമ്പാദിച്ചതല്ല. എല്ലാം ദാനമായി കിട്ടിയ സ്വത്തുക്കളായിരുന്നു . ഈ പണം എല്ലാം അറിയാത്ത പല കച്ചവടങ്ങളും ചെയ്ത് നശിപ്പിക്കുക ആയിരുന്നു. അന്ന് കയ്യിൽ നിന്നും നഷ്ടപ്പെട്ട വസ്തുവകകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഒരു 200 കോടി രൂപയുടെ ആസ്തിയെങ്കിലും ഉണ്ടാകുമായിരുന്നു. ഇതേക്കുറിച്ച് തൻറെ നാട്ടുകാർക്ക് എല്ലാ കാര്യങ്ങളും അറിയാം . പണം നശിപ്പിച്ചു കളഞ്ഞതു കൊണ്ട് അച്ഛനോട് ദേഷ്യമില്ല. അങ്ങനെ ദേഷ്യപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല എന്ന് ബൈജു പറയുന്നു.