ആ സംഭവത്തിന്റെ പേരിൽ ഇപ്പൊഴും വധഭീഷണി നേരിടുന്നുണ്ട്; ഉണ്ണിക്ക് വേണ്ടി ആരെയെങ്കിലും കൊലപ്പെടുത്തിയാൽ ഈ നടൻ അവർക്ക് ജാമ്യം ലഭിക്കാനുള്ള സജ്ജീകരണം ചെയ്തു തരുമോ; സായി കൃഷ്ണ

ഉണ്ണി മുകുന്ദനെ വിമർശിച്ചതിന്റെ പേരിൽ തനിക്ക് വധഭീഷണി ഉൾപ്പെടെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് വ്ളോഗർ സായി കൃഷ്ണ. മാളികപ്പുറം എന്ന ചിത്രത്തെ വിമർശിച്ചതുമായി ബന്ധപ്പെട്ടു ഉണ്ണി മുകുന്ദന്‍ ഫോണിൽ വിളിച്ച് അസഭ്യ വർഷം നടത്തിയ യൂട്യൂബർ ആണ് സായി കൃഷ്ണ.

ആ സംഭവത്തിന്റെ പേരിൽ ഇപ്പൊഴും വധഭീഷണി നേരിടുന്നുണ്ട്; ഉണ്ണിക്ക് വേണ്ടി ആരെയെങ്കിലും കൊലപ്പെടുത്തിയാൽ ഈ നടൻ അവർക്ക് ജാമ്യം ലഭിക്കാനുള്ള സജ്ജീകരണം ചെയ്തു തരുമോ; സായി കൃഷ്ണ 1

ഉണ്ണീ മുകുന്ദനെ ദൈവമായി കാണുന്ന ധാരാളം മണ്ടൻമാർ ഉണ്ട്. അത്തരക്കാര്‍ ഇപ്പോഴും ആ സംഭവത്തിന്റെ പേരിൽ വധഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന് സായി കൃഷ്ണ പറയുന്നു. നിരവധി വിഷയങ്ങളിൽ പ്രതികരിച്ചിട്ടുണ്ട് എങ്കിലും ഈ വിഷയത്തിൽ മാത്രമാണ് ഈ രീതിയിലുള്ള ഭീഷണി നേരിടേണ്ടി വന്നത്. രാഷ്ട്രീയക്കാരുടെ ഭാഗത്തു നിന്നും വിമർശനം ഉണ്ടായിട്ടുണ്ട് എങ്കിലും ഇത്രത്തോളം വന്നിട്ടില്ലന്നു സായി കൃഷ്ണ പറയുന്നു. ഉണ്ണി മുകുന്ദനെ ദൈവമായി കാണുന്ന ഒരു വിഭാഗം മണ്ടന്മാർ ഉള്ള നാടാണിത്. എന്നാൽ ഇത് ഉണ്ണി മുകുന്ദന് അറിയുമോ എന്നറിയില്ല. പക്ഷേ ഇഷ്ടപ്പെടുന്നവരുടെ ഭാഗത്ത് നിന്നും ഈ രീതിയിലുള്ള പ്രതികരണമാണ് ഉണ്ടാകുന്നത് എന്ന് സായി കൃഷ്ണ പറഞ്ഞു.

ഉണ്ണി മുകുന്ദനെ ഇഷ്ടപ്പെടുന്നവരാണ് ഇങ്ങനെ പറയുന്നതെങ്കിൽ അവർ അദ്ദേഹത്തോട് ചെയ്യുന്നത് വളരെ വലിയ ദ്രോഹമാണ്. ഉണ്ണിക്ക് വേണ്ടി ആരെയെങ്കിലും കൊലപ്പെടുത്തിയാൽ ഈ നടൻ അവർക്ക് ജാമ്യം ലഭിക്കാനുള്ള സജ്ജീകരണം ചെയ്തു തരുമോ എന്ന് സായി കൃഷ്ണ ചോദിക്കുന്നു. നഷ്ടം അവരുടെ കുടുംബത്തിന് മാത്രമാണ്. ആരാധന ആകാം എങ്കിലും ഇത്തരത്തിൽ ആകരുത്. താനും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നം അവിടെ അവസാനിച്ചതാണ്. പക്ഷേ ഇപ്പോഴും പലരും അന്ന് നടന്ന സംഭവത്തിന്റെ പേരില്‍ തല്ലുമെന്നും കൊല്ലുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയാണെന്ന് സായി കൃഷ്ണ പറഞ്ഞു.

Exit mobile version