കൊറോണ വൈറസ് എങ്ങനെ പുറത്തുപോയി; ഉത്തരം കണ്ടെത്തി അമേരിക്ക; പിന്നിൽ ഗൂഢ തന്ത്രം; ലോകം ഞെട്ടലില്‍

കൊറോണ വൈറസ് വരുത്തിവച്ച ഭീതിയിൽ നിന്നും ഒരു പരിധിവരെ മുക്തമായിക്കൊണ്ടിരിക്കുകയാണ് ലോകം. എങ്കിലും കോവിഡ് വൈറസ് എങ്ങനെയാണ് ചൈനയ്ക്ക് പുറത്ത് കടന്നത് എന്ന കാര്യത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ലോകാരോഗ്യസംഘടന ഉൾപ്പെടെ നടത്തിയ അന്വേഷണത്തിൽ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കോവിഡ് വൈറസ് ചോർന്നത് ചൈനയിലെ ലബോറട്ടറിയിൽ നിന്ന് തന്നെയാണ് എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് എനർജി ഡിപ്പാർട്ട്മെൻറ് കണ്ടെത്തി. ഇതിൽ ഏറെക്കുറെ സ്ഥിരീകരണം ആയിക്കഴിഞ്ഞു. ഏറ്റവും പുതിയ ഇൻറലിജൻസ് റിപ്പോർട്ടും ഇത് ശരിവെക്കുന്നു. പക്ഷേ ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം ലോകത്തിനു തന്നെ പ്രതിസന്ധിയിലാക്കാവുന്ന തരത്തിൽ കൊറോണ വൈറസിനെ പുറത്തു വിടുകയായിരുന്നു എന്ന നിഗമനമാണ്. ആ കണ്ടെത്തലിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ദുരുദ്ദേശം ലക്ഷ്യം വെച്ച് ചൈന വൈറസ് പുറത്തു വിട്ടു എന്നത് അക്ഷന്തവ്യമായ തെറ്റാണ്.

കൊറോണ വൈറസ് എങ്ങനെ പുറത്തുപോയി; ഉത്തരം കണ്ടെത്തി അമേരിക്ക; പിന്നിൽ ഗൂഢ തന്ത്രം; ലോകം ഞെട്ടലില്‍ 1

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉൾപ്പെട്ടിട്ടുള്ളത് വൈറ്റ് ഹൗസിനും കോൺഗ്രസിലെ പ്രധാന അംഗങ്ങൾക്കും നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ്. ഏറെ അന്വേഷണത്തിനൊടുവിലാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് നേരത്തെ ഊർജ്ജ വകുപ്പിന് വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണമാണ് ഇത് കണ്ടെത്തിയത്.

നേരത്തെ തന്നെ എഫ് ബി ഐ പുറത്തുവിട്ട റിപ്പോർട്ടിൽ ചൈന ബോധപൂർവ്വം വൈറസ് പുറത്താക്കുകയായിരുന്നു എന്ന കണ്ടെത്തല്‍ ഉണ്ടായിരുന്നു. അന്ന് ചൈന ഇത് തള്ളിക്കളഞ്ഞു എങ്കിലും ആ കണ്ടെത്തലിനോട് ചേർന്ന് നിൽക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും ചൈനയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. തങ്ങളുടെ ലാബിൽ നിന്ന് വൈറസ് ചോർന്നു എന്ന് ഒരിക്കലും അവർ സമ്മതിച്ചു തന്നിട്ടില്ല. അവർ പറയുന്നത് മൃഗങ്ങളിൽ നിന്നും വൈറസ് മനുഷ്യനിലേക്ക് പടർന്നു എന്നാണ്. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ പറഞ്ഞത് ലാബിൽ നിന്നും മനപ്പൂർവ്വം വൈറസ് പുറത്താക്കുകയാണ് ചൈന ചെയ്തത് എന്നും ഇതിന്റെ പിന്നിൽ കച്ചവട താൽപര്യം ഉണ്ട് എന്നുമായിരുന്നു. ഇത് ശരിയാണ് എന്ന് വന്നിരിക്കുകയാണ് ഇപ്പോൾ.

Exit mobile version