ഗാനമേള മോശമായപ്പോൾ ഇറങ്ങി ഓടി; വിവാദത്തിൽ വിനീതിന്റെ വിശദീകരണം ഇങ്ങനെ

ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിൽ നടന്ന ഗാനമേളക്ക് ശേഷം ഗായകനും നടനും സംവിധായകനും ആയ വിനീത് ശ്രീനിവാസന്‍ സ്റ്റേജിന്റെ പിറകിലൂടെ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് വലിയ ചർച്ചയായി മാറി. ഗാനമേള മോശമായതു കൊണ്ട് വിനീത് സ്റ്റേജിന് പിറകിലൂടെ ഓടി രക്ഷപ്പെടുക ആയിരുന്നു എന്നതായിരുന്നു ഉയര്ന്ന പ്രചരണം. എന്നാൽ യഥാർത്ഥത്തിൽ അന്ന് സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിലൂടെയാണ് അദ്ദേഹം ഈ സംഭവത്തില്‍ വിശദീകരണം നല്കിയത്.

ഗാനമേള മോശമായപ്പോൾ ഇറങ്ങി ഓടി; വിവാദത്തിൽ വിനീതിന്റെ വിശദീകരണം ഇങ്ങനെ 1

പരിപാടിയുടെ അവസാനഘട്ടം എത്തിയപ്പോൾ ജനത്തിരക്ക് നിയന്ത്രിക്കാനാവുന്നതിനും അപ്പുറമായി. അതോടെ ഗാനമേള അവസാനിപ്പിച്ച് പുറത്ത് കടക്കേണ്ട സാഹചര്യം വന്നു. ക്ഷേത്രത്തിൻറെ പരിസരത്ത് വാഹനം കയറ്റാൻ ഒരു നിർവാഹവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ വണ്ടി അല്പം ദൂരെയാണ് ഇട്ടത് എന്ന് വിനീത് പറയുന്നു. അതല്ലാതെ ഇപ്പോള്‍ പ്രചരിക്കുന്നത് പോലെ ആരും തന്നെ ഒരു തരത്തിലുമുള്ള ദേഹോപദ്രവവും ഏൽപ്പിച്ചിട്ടില്ല. ഓരോ പാട്ടിനും തന്റൊപ്പം ഏറ്റു പാടിയ വളരെ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പൊഴും മനസ്സു നിറയെ. അടുത്ത കാലത്ത് താൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് പാടിയ ഒരു വേദിയായിരുന്നു അത് . ഒരു കലാകാരന് ഇതിനുമപ്പുറം വേറെ എന്താണ് വേണ്ടത് എന്ന് അദ്ദേഹം ചോദിക്കുന്നു.

ഇപ്പോള്‍ സിനിമയിൽ പിന്നണി ഗായകനായി ഇത് ഇരുപതാമത്തെ വർഷമാണ്. താൻ വാരനാട്ട് രണ്ടാമത്തെ തവണയാണ് എത്തുന്നത് . അതുകൊണ്ടുതന്നെ ഇനിയും വിളിച്ചാൽ അവിടെ  വരുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറുപ്പിൽ പറയുന്നു.

Exit mobile version