തടി കുറയ്ക്കാൻ പല വഴികളും പലരും നോക്കാറുണ്ട്. ഒരുമാതിരിപ്പെട്ട എല്ലാ രീതികളും പിന്തുടർന്ന് പരാജയപ്പെട്ടവരാണ് വലിയൊരു വിഭാഗം ആളുകളും. കൂടുതൽ പേരും തടി കുറയ്ക്കുന്നതിന് വേണ്ടി ഭക്ഷണം കുറയ്ക്കുകയാണ് ചെയ്യുന്നത്. പട്ടിണി കിടക്കാതെയാണ് ജാഫർ മാലിക് ഐഎഎസ് തന്റെ ശരീര ഭാരം കുറച്ചത്.
അദ്ദേഹം കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആണ്. 34 ആം പിറന്നാൾ ദിനത്തിൽ വെയിറ്റ് നോക്കിയപ്പോൾ ഞെട്ടിപ്പോയി. 107 കിലോ ആയിരുന്നു അദ്ദേഹത്തിൻറെ ഭാരം. അദ്ദേഹം ആകെ ഞെട്ടിപ്പോയി. കഴിഞ്ഞ കുറച്ചു നാളുകളായി തനിക്ക് ഉണ്ടായിട്ടുള്ള ആരോഗ്യപ്രശ്നങ്ങളുടെ കാരണം എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതോടെ എങ്ങനെയും തടി കുറച്ചേ മതിയാകൂ എന്ന തീരുമാനം എടുത്തു. എന്നാൽ ഇതിൻറെ ഭാഗമായി പട്ടിണി കിടക്കാൻ ഒന്നും അദ്ദേഹം ഒരുക്കമായിരുന്നില്ല. ശരീരഭാരത്തെ പിടിച്ചു കെട്ടണം. അത് നടപ്പിലാക്കാൻ അദ്ദേഹം ആരംഭിച്ച ശ്രമം 14 ദിവസം എത്തിയപ്പോഴേക്കും ഫലം കണ്ടു. 9 കിലോ തൂക്കമാണ് അദ്ദേഹം കുറച്ചത്. തടി കുറയ്ക്കാൻ രണ്ടാഴ്ച അവധിയെടുത്തു. ഭക്ഷണം കഴിക്കാതെ അല്ല അതിനുള്ള ശ്രമം നടത്തിയത്. പട്ടിണി കിടന്നുകൊണ്ട് തടി കുറയ്ക്കുന്നത് ശരീരത്തെ ദോഷകരമായ ബാധിക്കും എന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ചില ആഹാരപദാർത്ഥങ്ങൾ അദ്ദേഹം പാടെ ഉപേക്ഷിച്ചു. പ്രധാനമായും മധുരം കലർന്ന ഭക്ഷണം, അരി , ജങ്ക് ഫുഡ് എന്നിവയാണ് അദ്ദേഹം ഉപേക്ഷിച്ചത്. പച്ചക്കറിയാണ് കഴിച്ചത്. ഒരു ദിവസം 15 കിലോമീറ്റർ ദൂരം അദ്ദേഹം നടന്നു. രാത്രികാലങ്ങളിൽ വളരെ നേരത്തെ അത്താഴം കഴിച്ചു ഉറങ്ങാൻ കിടന്നു. ഒരു ദിവസം എട്ടുമണിക്കൂർ ഉറക്കം പതിവാക്കി. ഇതോടെ ശരീരഭാരത്തിൽ വലിയ കുറവാണ് സംഭവിച്ചത്. ഇപ്പോൾ അദ്ദേഹം ഒരു ഡെഡ് ലൈൻ വച്ചിരികുകയാണ്. ഏപ്രിൽ മാസത്തോടെ ശരീരഭാരം 85 കിലോ ആക്കുകയാണ് അദ്ദേഹത്തിൻറെ ലക്ഷ്യം.