മുലപ്പാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും നല്ലതാണ്; അറിയാം അതിൻറെ ആരോഗ്യ ഗുണങ്ങൾ

മുലപ്പാലിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. നവജാത ശിശുവിന് വേണ്ട എല്ലാ പോഷക മൂല്യവും അടങ്ങിയതാണ് മുലപ്പാൽ. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് പ്രതിരോധ ശേഷി വളരെ കൂടുതലായിരിക്കും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. മുലപ്പാലിന് തുല്യമല്ല മറ്റൊരു ഭക്ഷണവും. ഇനീ ഒന്നുകൂടി മനസ്സിലാക്കുക,  മുലപ്പാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാം. നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ മുലപ്പാലിന് കഴിയുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

മുലപ്പാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും നല്ലതാണ്; അറിയാം അതിൻറെ ആരോഗ്യ ഗുണങ്ങൾ 1

മുലപ്പാൽ എന്നത് പോഷകത്തിന്റെ ഒരു കലവറയാണ്. മുതിർന്നവർക്ക് മുലപ്പാൽ എന്നത് ഒരു സൂപ്പർ ഫുഡ് തന്നെയാണ് എന്ന് തളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധർ സമര്‍ത്ഥിക്കുന്നു. ഇതിൻറെ ഗുണ ഗണങ്ങളെക്കുറിച്ച് പൂർണമായ തെളിവുകൾ ഇന്നോളം ലഭ്യമായിട്ടില്ല എങ്കിൽ പോലും പോഷകാഹാരത്തിന്റെ കുറവ് ഒരു പരിതി വരെ പരിഹരിക്കാൻ മുലപ്പാലിന് കഴിയും എന്ന കാര്യത്തില്‍ തർക്കമില്ല.

മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന പ്രതിരോധശേഷിയിലെ കുറവ്,   ഉദ്ധാരണക്കുറവ് എന്നിവ ഒരു പരിധിവരെ പരിഹരിക്കാൻ മുലപ്പാലിന് കഴിയും. ക്യാൻസർ രോഗത്തെ പ്രതിരോധിക്കാനും ദഹനസംബന്ധമായ തകരാറുകൾ പരിഹരിക്കാനും മുലപ്പാൽ മുതിർന്നവർക്ക് ഏറെ പ്രയോജനകരമാണ്. ഇപ്പോഴും പൊള്ളലിനും കണ്ണിൽ ഉണ്ടാകുന്ന അണുബാധയ്ക്കും മുലപ്പാൽ ഒരു മികച്ച ഔഷധമായി ഉപയോഗിക്കാറുണ്ട്.

മുലപ്പാൽ ഉയർന്ന പ്രതിരോധ ശേഷി പ്രധാനം ചെയ്യുന്ന ഒരു ആഹാരമാണ്. വളരെ പെട്ടെന്ന് തന്നെ ദഹിക്കും. മറ്റ് പാലിനെ അപേക്ഷിച്ച് എൻസൈമുകള്‍ വളരെ കൂടുതല്‍ ഉള്ളതിനാൽ ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മാത്രമല്ല ഒമേഗ 3 ന്റെ എല്ലാ ഗുണങ്ങളും മുലപ്പാൽ നൽകും.

Exit mobile version