പ്രസവ വേദന എടുത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയ കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ ഫോറൻസിക് വിഭാഗം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വാഹനത്തിനുള്ളിൽ പെട്രോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. കാറിനുള്ളിൽ ഉണ്ടായിരുന്ന കത്തിയ കുപ്പിയിൽ പെട്രോളിന്റെ അംശം ഉള്ളതായി ആർ ഡി ഓ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ഇതോടെ തീപിടിത്തത്തിനുള്ള കാരണം എന്താണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.
ഫെബ്രുവരി രണ്ടിനാണ് കേരള മനസാക്ഷിഎയ് തന്നെ നടുക്കിയ ഈ ദുരന്തം ഉണ്ടാകുന്നത്. കണ്ണൂർ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് അദ്ദേഹത്തിൻറെ ഗർഭിണിയായ ഭാര്യ റീഷ എന്നിവരാണ് കാറിനുള്ളില്‍ തീ പടര്‍ന്ന് മരിച്ചത്. പ്രസവ വേദന എടുത്തത്തിനെ തുടര്‍ന്നു റീഷയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുക ആയിരുന്നു കുടുംബം. കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന മകൾ ഉൾപ്പെടെയുള്ളവര്‍ ഈ അപകടത്തില്‍ നിന്നും വളരെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് കാറിന്റെ പിൻവശത്തെ ഡോർ തുറക്കാൻ കഴിഞ്ഞതു കൊണ്ടാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്.
ആശുപത്രിക്ക് കേവലം 500 മീറ്റർ അകലെ വച്ചാണ് അപകടം നടന്നത്. പ്രജിത്തും ഭാര്യ റീഷയും കരഞ്ഞു നിലവിളിച്ചു എങ്കിലും കണ്ടു നില്‍ക്കാനല്ലാതെ ചുറ്റുമുള്ളവർക്ക് ആർക്കും തന്നെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ സ്ഥലത്ത് ഫയർഫോഴ്സ് എത്തി എങ്കിലും ആളി കത്തുന്ന വാഹനത്തിനുള്ളിൽ നിന്നും ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. തീ അണഞ്ഞിട്ടും വലിയ രീതിയിലുള്ള പുക ഉയർന്നിരുന്നു. പുക വെള്ളം ചീറ്റിച്ചു തീ ശമിപ്പിച്ചതിന് ശേഷം ഡോർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.