കടല്‍ കടന്ന പ്രണയം… ചാവക്കാട് സ്വദേശിക്ക് ജോർദാൻ രാജകുടുംബത്തിൽ നിന്ന് വധു….. ഇത് ഒരു വേറിട്ട പ്രണയകഥ……

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ചാവക്കാട് സ്വദേശിക്ക് ജോർദാൻ സ്വദേശി വധു. ചാവക്കാട് സ്വദേശിയായ മുഹമ്മദ് റൌഫും ജോർദാൻ സ്വദേശിയായ ഹല ഇസ്സാം അല്‍ റൌസനും പരിചയപ്പെടുന്നത് നവ മാധ്യമമായ ഇൻസ്റ്റഗ്രാം വഴിയാണ്. 

മുഹമ്മദ് റൗഫ് ദുബായിൽ ബോഡി ഡിസൈൻ എന്ന ശരീര സൗന്ദര്യ വർദ്ധക സ്ഥാപനം നടത്തി വരികയാണ്. ഹല ആകട്ടെ ജോർദാനിലെ പ്രശസ്തമായ ഒരു ടെലിവിഷൻ ചാനലിൽ അവതാരികയാണ്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടെയും പ്രണയം തീവ്രമായതോടെ വിവാഹ ജീവിതത്തിലൂടെ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 2022 ഒക്ടോബറിൽ റൗഫ് ഹലെയെ കാണാൻ ജോർദാനിൽ നേരിട്ടു പോയി.

പിതാവ് ഹംസ ഹാജിയുമായി വിവാഹത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ആദ്യം എതിർത്തു എങ്കിലും പിന്നീട് മകൻറെ താല്പര്യത്തിന് ഒപ്പം നിൽക്കുകയായിരുന്നു.

എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹലയുടെ കുടുംബത്തിൽ നിന്നും വിവാഹത്തിനുള്ള സമ്മതം വാങ്ങുക എന്നതായിരുന്നു. കാരണം ജോർദാൻ രാജാവിൻറെ കുടുംബത്തിലെ അടുത്ത ബന്ധുവാണ് ഹലാ. ഹലയുടെ അച്ഛൻ അഭിഭാഷകനാണ്. മാത്രമല്ല അദ്ദേഹം രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്ന വ്യക്തി കൂടിയാണ്.

ഹല താമസിക്കുന്നിടത്ത് വലിയ തരത്തിലുള്ള സാമൂഹിക വിഭജനം നിലനിൽക്കുന്ന ഒരു പ്രദേശത്താണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരനായ ഒരു യുവാവ് കുടുംബത്തിലെത്തി പെണ്ണ് ചോദിച്ചത് അവരെ ആകെ ഞെട്ടിച്ചിരുന്നു.  അതുകൊണ്ടുതന്നെ ആദ്യ പ്രതികരണം എന്ന നിലയിൽ വീട്ടുകാർ ഈ ബന്ധത്തെ പൂർണമായി എതിർത്തു. എന്നാൽ വിട്ടുകൊടുക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ഒടുവിൽ ഹലയുടെ നിർബന്ധത്തിനു മുന്നിൽ വീട്ടുകാർക്ക് വഴങ്ങേണ്ടി വന്നു.

2023 ജനുവരി 21നാണ് ജോർദാനിൽ വച്ച് ഇവരുടെ വിവാഹം നടന്നത്. ചാവക്കാട് നിന്ന് റൗഫിന്റെ ബന്ധുക്കൾ ഉൾപ്പടെ മുപ്പതോളം പേർ ജോർദാനിൽ എത്തി. റൗഫും ഹലയും കഴിഞ്ഞ ദിവസമാണ് ചാവക്കാട്ട് എത്തിയത്. അപ്പോഴാണ് നാട്ടുകാർ പോലും വിവരമറിയുന്നത്. ഇരുവരും അധികം വൈകാതെ തന്നെ ദുബായിലേക്ക് പറക്കാൻ ഇരിക്കുകയാണ്.

Exit mobile version