പോസ്റ്റർ ഒട്ടിച്ച പശ ഉണങ്ങും മുമ്പ് കീറിക്കളയുന്നു…പോസ്റ്റർ കീറിയവരേയും അവരുടെ ഉദ്ദേശവും വ്യക്തമായി അറിയാം…മേലിൽ ഇത് ആവർത്തിക്കരുത്…രാമസിംഹൻ അബൂബക്കർ…

കേരള ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു ഏടായ 1921ലെ മലബാർ മാപ്പിള ലഹളയെ പ്രമേയമാക്കി രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴ മുതൽ പുഴ വരെ. ഈ ചിത്രം ഒരുക്കാൻ പോകുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ തന്നെ വലിയ ചർച്ചയായി മാറിയിരുന്നു. അദ്ദേഹത്തിന്‍റെ ഏറെ നാളത്തെ ശ്രമഫലമായാണ് ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയത്. മാർച്ച് മൂന്നിന് തീയറ്ററിൽ എത്താൻ ഇരിക്കുന്ന ഈ ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്റുകളുടെ ലിസ്റ്റ് അദ്ദേഹം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിൽ ഇടപ്പള്ളിയിലെ വനിതാ തീയറ്റർ മാത്രം അവസാന നിമിഷം കാലുവാരി എന്ന് അദ്ദേഹം പറയുകയുണ്ടായി. മാത്രമല്ല എറണാകുളത്ത് ചിത്രത്തിന്റെ പോസ്റ്റർ വ്യാപകമായി കീറുന്നതായും ഇതിന് പിന്നിൽ ഒരു പ്രമുഖ ഫിലിം കമ്പനി ആണെന്നും രാമ സിംഹൻ പറയുന്നു.

81 തീയറ്ററുകളിലാണ് പുഴ മുതൽ പുഴ വരെ റിലീസ് ചെയ്യാനിരിക്കുന്നത്. ആദ്യം 82 തീയറ്റർ ആയിരുന്നുവെങ്കിലും ഇടപ്പള്ളിയിലെ വനിതാ തീയറ്റർ അവസാനം കാലു വാരി. തീയറ്ററിന്റെ പേര് പരസ്യത്തിൽ ഉൾപ്പെടെ വന്നിരുന്നു. എന്നാൽ പ്രദർശിപ്പിക്കാം എന്ന വാക്ക് നൽകിയിട്ടില്ല എന്നാണ് അവർ ഇപ്പോൾ പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചിത്രത്തിൻറെ പോസ്റ്റർ ഒട്ടിച്ച പശ ഉണങ്ങുന്നതിനു മുമ്പ് തന്നെ അത് കീറി കളയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് ചിത്രത്തിലെ പോസ്റ്റർ കീറിയവരെയും അവരുടെ ഉദ്ദേശവും വ്യക്തമായി അറിയാം. എന്നാൽ അവസാന നിമിഷത്തില്‍ ഇത് തുറന്നു പറഞ്ഞു പ്രശ്നമുണ്ടാക്കേണ്ട എന്ന് വിചാരിച്ചാണ് താൻ ഇത് പറയാത്തത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു ഫിലിം കമ്പനി ആണ്.

മേലിൽ ഇത് ആവർത്തിക്കരുത്. ഇനിയും ഇത് ആവർത്തിച്ചാൽ ഏതു വമ്പൻ ആണെങ്കിലും പേര് വെളിപ്പെടുത്തും. ജനങ്ങളുടെ വിയർപ്പിന്റെ സിനിമയാണ് പുഴ മുതൽ പുഴ വരെ. അവരുടെ പണം ഉപയോഗിച്ചാണ് ചിത്രത്തിന് പോസ്റ്റർ ഇറക്കുന്നത്. അത് കീറി കളയുന്നത് മോശമാണ്. തന്‍റെ ചിത്രത്തെ പരാജയപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. ഇത്രയും കൊണ്ടുവരാൻ പറ്റിയെങ്കിൽ ഈ സിനിമ വിജയമാക്കാനും ജനങ്ങൾക്ക് അറിയാം. സിനിമ പ്രദർശിപ്പിക്കുന്ന തീയറ്റർ ഉടമകൾക്ക് നഷ്ടം വരാതിരിക്കുക എന്നത് എല്ലാവരുടെയും കടമയാണ്. തന്റെ കർമ്മത്തിൽ നിന്നും ഒഴിയുകയാണെന്നും ഇനി തന്റെ ചിത്രം പ്രേക്ഷകന്‍റേതാണ് എന്നും അദ്ദേഹം പറയുകയുണ്ടായി.

Exit mobile version