വര്‍ഷത്തില്‍ ഒരു കന്യക നിര്‍ബന്ധം… എല്ലാ വർഷവും കന്യകമാരെ വിവാഹം കഴിക്കുന്ന രാജാവ്…വളരെ വിചിത്രമായ ആചാരം നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യം…

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ വ്യത്യസ്തമായ ആചാര അനുഷ്ഠാനങ്ങൾ പിന്തുടരുന്ന നിരവധി ജനസമൂഹങ്ങൾ ഇപ്പോഴും നിലവിലുണ്ട്. ഇവരുടെയൊക്കെ രീതികള്‍ നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. അത്തരത്തിൽ വളരെ വിചിത്രമായ രീതികൾ പിന്തുടരുന്ന ഒരു രാജ്യമാണ് ആഫ്രിക്കയിലെ എസ്വാറ്റിനി. ഇത് തെക്കൻ ആഫ്രിക്കയിൽ ഉള്ള ഒരു ചെറിയ രാജ്യമാണ്. ഇവിടെ രാജ ഭരണമാണ് നിലനിൽക്കുന്നത്. കൃഷിയാണ് പ്രധാന വരുമാന സ്രോതസ്സ്. ഇവരുടെ സമ്പദ്ഘടന കൃഷിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇവിടെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് കരിമ്പ് ആണ്. ഈ രാജ്യത്തുള്ള വലിയൊരു ശതമാനം ജനങ്ങളും ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെ സ്ഥിതി ചെയ്യുന്നവരാണ്. എന്നാൽ ഇവരുടെ രാജാവ് വളരെ ആഡംബര പൂർണമായ ഒരു ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത്.

വര്‍ഷത്തില്‍ ഒരു കന്യക നിര്‍ബന്ധം... എല്ലാ വർഷവും കന്യകമാരെ വിവാഹം കഴിക്കുന്ന രാജാവ്...വളരെ വിചിത്രമായ ആചാരം നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യം... 1

ഇയാൾക്ക് 15 ഭാര്യമാരിലായി 32 കുട്ടികളുണ്ട്. ഈ രാജാവ് പിന്തുടരുന്നത് മുൻപൊരിക്കലും ആരും കേട്ടിട്ടില്ലാത്ത വളരെ വിചിത്രമായ ചില ആചാര രീതികളാണ്.

എല്ലാവർഷവും രാജാവിൻറെ നേതൃത്വത്തിൽ ഉമലാങ്ക എന്ന പേരിൽ ഒരു ചടങ്ങ് നടക്കും. ഈ ചടങ്ങിൽ അവിവാഹിതകളായ ആയിരക്കണക്കിന് സ്ത്രീകള്‍  പങ്കെടുക്കും. അവരിൽ നിന്നും ഇദ്ദേഹം ഒരു സ്ത്രീയെ ഭാര്യയായി തിരഞ്ഞെടുക്കും. പരമ്പരാഗതമായി ഈ രാജ്യത്ത് തുടർന്നു വരുന്ന ഒരു രീതിയാണ് ഇത്.  രാജാവിൻറെ വിശേഷപ്പെട്ട അധികാരം ഉപയോഗിച്ചാണ് അദ്ദേഹം ഈ ചടങ്ങ് നടത്തുന്നത്. രാജ്യത്തിനകത്തു നിന്ന് തന്നെ ഇതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. പക്ഷേ അതൊന്നും അദ്ദേഹം കാര്യമാക്കിയിട്ടില്ല. 

ബഹുഭാര്യത്വവും ശൈശവ വിവാഹവും നിലനിൽക്കുന്ന ഒരു രാജ്യം കൂടിയാണ് എസ്വാറ്റിനി. തികഞ്ഞ പുരുഷാധിപത്യമാണ് ഇവിടെ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇവിടെ പതിവാണ്.

Exit mobile version