കഴുത എന്ന് പറഞ്ഞ് കളിയാക്കാൻ വരട്ടെ…ഒരു കഴുതയ്ക്ക് ഒരു ലക്ഷം രൂപ വില…ഒരു ലിറ്റർ കഴുതപ്പാലന്റെ വില 7000 രൂപ…ഈ കഴുത വിശേഷം നിങ്ങളെ അമ്പരപ്പിക്കും…

കഴുത എന്ന് പറഞ്ഞ് കളിയാക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കുക. ഒട്ടും മൂല്യമില്ലാത്ത ജീവിയല്ല കഴുത. ഒരു ലിറ്റർ കഴുതപ്പാലിന്റെ വില 7000 രൂപയാണ്. ഒരു കഴുതയ്ക്കാകട്ടെ ഒരു ലക്ഷത്തിന് പുറത്താണ് വില തുടങ്ങുന്നത്. എന്തുകൊണ്ടാണ് കഴുതയുടെ പാലിന് ഇത്രത്തോളം വില വരുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളിൽ പ്രധാനമായും ഉപയോഗിക്കുന്ന ചേരുവ കഴുത പാൽ എന്നതുകൊണ്ടാണിത്. ഔഷധ മൂല്യത്തിന്റെ കാര്യത്തിൽ കഴുതപ്പാൻ ഏറെ മുന്നിലാണ്. ഗുജറാത്തിലെ നാടൻ കഴുതയ്ക്ക് വലിയ മൂല്യമാണ് ഉള്ളത്. ഹലാരി എന്നാണ് ഈ പ്രതേക വിഭാഗം കഴുതയുടെ പേര്.

എന്നാൽ ഹലാരി കഴുതയുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിക്കുന്നതായി അടുത്തിടെ പുറത്തുവന്ന പഠനത്തിൽ പറയുന്നുണ്ട്. ഹലാരി ആൺ കഴുതകളുടെ എണ്ണത്തിലാണ് വലിയ കുറവുള്ളതായി കണ്ടെത്തിയിട്ടുള്ളത്.

നിലവിൽ ഗുജറാത്തിൽ മാത്രം ആകെ 450 ഹലാരി കഴുതകളാണ് ഉള്ളത്. ഏതു വിധത്തിലും ഇവയെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമത്തിലാണ് സർക്കാർ. ഇവയുടെ പ്രചരണത്തിന് പ്രത്യേക പദ്ധതികളും ഇതിനോടകം തന്നെ നടപ്പിൽ വരുത്തുന്നുണ്ട്.

കൂടാതെ ആൺ കഴുതകളുടെ ജനനത്തിനുവേണ്ടി പ്രത്യേകം ആഘോഷവും പൂജയും മറ്റുമൊക്കെ നടക്കുന്നുണ്ട്. നിരവധി ഗ്രാമീണർ ഇതിൽ പങ്കെടുക്കാറുണ്ട്. ഈ ആഘോഷത്തിന്റെ ഭാഗമായി ഗർഭിണിയായ ഹലാരി കഴുതകളെ  ഇവിടുത്തെ സ്ത്രീകൾ കുങ്കുമണയിക്കുകയും ദുപ്പട്ട ധരിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. വംശനാശഭീഷണി നേരിടുന്ന കഴുതകളാണ് ഹലാരി കഴുതകൾ. ഇതിനെ നിലനിർത്തുന്നതിന് വലിയ പരിശ്രമം സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.

Exit mobile version