പ്ലസ് ടു വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഭാര്യയെ പഠിപ്പിച്ച രണ്ട് ലക്ഷം രൂപ ശമ്പളക്കാരിയാക്കി…  ഒടുവിൽ  സമ്പാദ്യമെല്ലാം ഭാര്യ കവർന്നെടുത്തു…87 ലക്ഷം രൂപയും 110 പവൻ സ്വർണവുമായി ഭാര്യ കടന്നു കളഞ്ഞു….. പരാതിയുമായി പ്രവാസി….

കരുനാഗപ്പള്ളി സ്വദേശിയായ സാബു സോമൻ കൊല്ലം കടപ്പാക്കട സ്വദേശിനിയായ ശരണ്യയെ  വിവാഹം കഴിക്കുമ്പോൾ അവർക്ക് പ്ലസ് ടു വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ വിവാഹം നടക്കുന്നത് 10 വർഷം മുൻപാണ്. 14 വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയാണ് സാബുമോൻ. വിവാഹം കഴിച്ചതിനുശേഷം ഭാര്യയെ അദ്ദേഹം പഠിപ്പിച്ചു. 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി ശരിയാക്കി കൊടുത്തു.

ഒടുവിൽ പ്രവാസിയായ ഭർത്താവിനെ പറ്റിച്ച് ശരണ്യ 87 ലക്ഷം രൂപയും 110 പവൻ സ്വർണവുമായി കടന്നു കളഞ്ഞു. പോലീസിൽ സമർപ്പിച്ച പരാതിയിലാണ് പ്രവാസി ഇതേക്കുറിച്ച് പറയുന്നത്.

വളരെ വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുകയായിരുന്നിട്ട് കൂടി സാബുമോന് ഒരു എൻ ആർ ഐ അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. ശരണ്യയെ അത്രത്തോളം വിശ്വാസമായിരുന്നതുകൊണ്ട് ലഭിക്കുന്ന പണം മുഴുവന്‍ ശരണ്യയുടെ അക്കൗണ്ടിലാണ് സാബു നിക്ഷേപിച്ചിരുന്നത്.

പ്ലസ് ടു വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഭാര്യയെ പഠിപ്പിച്ച രണ്ട് ലക്ഷം രൂപ ശമ്പളക്കാരിയാക്കി...  ഒടുവിൽ  സമ്പാദ്യമെല്ലാം ഭാര്യ കവർന്നെടുത്തു…87 ലക്ഷം രൂപയും 110 പവൻ സ്വർണവുമായി ഭാര്യ കടന്നു കളഞ്ഞു..... പരാതിയുമായി പ്രവാസി.... 1

തന്റെ സമ്പാദ്യമായ 87 ലക്ഷം രൂപയും 110 പവൻ സ്വർണവുമായി ശരണ്യ കടന്നു കളയുക ആയിരുന്നു. ഭാര്യ ഇപ്പോൾ മക്കളെ പോലും കാണാൻ അനുവദിക്കുന്നില്ല എന്ന് ഇദ്ദേഹം പറയുന്നു. മക്കളെ കാണാൻ വീട്ടിലെത്തിയ തന്നെ ശരണ്യയുടെ സഹോദരൻ ആക്രമിച്ചു. എന്നാൽ പിന്നീട് താൻ ആക്രമിച്ചു എന്ന് കാണിച്ച് അവർ പോലീസിൽ പരാതി നൽകിയെന്ന് ബാബുമോൻ പറയുന്നു. വിശ്വസിച്ച് ഏൽപ്പിച്ച എല്ലാം ഭാര്യ കവർന്നതിന്റെ ദുഃഖത്തിലാണ് ഈ പ്രവാസി ഇപ്പോൾ. അദ്ദേഹം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

Exit mobile version