ശമ്പളവും അവധിയും ചോദിച്ച സെയിൽസ് ഗേളിനെ കടയുടെ ഉള്ളില്‍ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി . നെയ്യാറ്റിൻകര ഇരുമ്പിലിലാണ് ഈ സംഭവം നടന്നത്. പോലീസ്സില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പോലീസ് യുവതിയുടെ മൊഴി എടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.
കട ഉടമയിൽ നിന്നും യുവതിയ്ക്ക് അതി ക്രൂരമായി മർദ്ദനം ഏറ്റിരുന്നു. വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവര്‍ .
തനിക്ക് വീട്ടിൽ പോകാൻ അവധി വേണമെന്നും അവധി നൽകാത്ത പക്ഷം താൻ സ്വമേധയാ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു പോകാൻ തയ്യാറാണ് എന്നും യുവതി പറയുകയുണ്ടായി . യുവതിയുടെ ഈ സമീപനം സ്ഥാപന ഉടമകളെ പ്രകോപിതരാക്കി . തുടര്‍ന്നു അവർ യുവതിയെ ദേഹോപദ്രവം എല്‍പ്പിക്കുക ആയിരുന്നു. യുവതിയുടെ മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. ഇവരെ കടയില്‍ത്തന്നെ ഉള്ള മറ്റൊരു മുറിയുടെ ഉള്ളില്‍ പൂട്ടി ഇട്ടാണ് അതി ക്രൂരമായ മർദ്ദനത്തിന് വിധേയരാക്കുന്നത്. ഇവർക്ക് അടി കൊള്ളുമ്പോൾ തൊട്ടടുത്ത് മറ്റൊരു സ്ത്രീ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
മർദ്ദനമേറ്റ യുവതി നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച തുടർ നടപടികളിലേക്ക് കടക്കാനാണ് ഇപ്പോള്‍ പോലീസ് തീരുമാനിച്ചിട്ടുള്ളത്.
അതേ സമയം കട ഉടമയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. ഇതിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ. നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് വന്നത് . സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടിയതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.