13 കാരനുമായി ശാരീരിക ബന്ധം പുലര്‍ത്തിയതിനെത്തുടര്‍ന്നു ഗർഭം ധരിച്ച 31 കാരി ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്ന കോടതിയുടെ നിരീക്ഷണത്തിൽ ക്ഷുഭിതയായി കുട്ടിയുടെ അമ്മ.
സംഭവം നടന്നത് അമേരിക്കയിലെ കോളറാഡോയിൽ ആണ്. ആൻഡ്രിയ സെറാനോയ്ക്കാണ് കോടതിയുടെ ഭാഗത്തു നിന്നും ഇളവ് ലഭിച്ചത്. അതേസമയം ഇവരെ ലൈംഗിക കുറ്റവാളിയായി തന്നെ കണക്കാക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇവര്‍ക്കു ജാമ്യം ലഭിച്ച നടപടിയിൽ വിമർശനം വ്യാപകമാണ്.
ഇത് സംബന്ധിച്ച വാർത്ത പുറത്തു വന്നത് കഴിഞ്ഞ വർഷമാണ്. 13 കാരനെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന കുറ്റത്തിന് ആൻഡ്രിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ ഗര്‍ഭിണി ആയിരുന്ന ഇവര്‍ 13 കാരന്റെ കുട്ടിയെ പ്രസവിക്കുകയും ചെയ്തു. എന്നാൽ ആൻഡ്രിയയ്ക്ക് പിന്നീട് കേസിൽ ജാമ്യം ലഭിച്ചു. 70,000 ഡോളർ ബോണ്ടിൽ ആണ് ഇവർക്ക് ജാമ്യം കിട്ടിയത്. ഇതോടെയാണ് 13 കാരൻറെ അമ്മ ഇവർക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നത്.
തന്റെ മകൻ ഇരയാക്കപ്പെടുകയായിരുന്നു എന്നും മകൻറെ കുട്ടിക്കാലം ഈ സ്ത്രീ അപഹരിച്ചുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. ഇപ്പോൾ 14 വയസ്സ് മാത്രം പ്രായമുള്ള തൻറെ മകൻ ഒരു അച്ഛനായിരിക്കുന്നു. മകൻറെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ വല്ലാത്ത ആശങ്ക ഉണ്ട്. ഇത് ഒരു ആൺകുട്ടി ആയതുകൊണ്ടാണ് ഈ രീതിയിൽ വിധി വന്നിരിക്കുന്നത്. ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ ഈ കേസ് എങ്ങനെ നിലനിൽക്കുമായിരുന്നു. അതിന്റെ വിധി മറ്റൊന്നാകുമായിരുന്നില്ലേ. ഒരു പെൺകുട്ടിക്ക് ആയിരുന്നു ഈ അവസ്ഥ വന്നിരുന്നത് എങ്കിൽ ഇവിടെയുള്ള കോടതികൾ എങ്ങനെ പ്രവർത്തിക്കുമായിരുന്നു. തനിക്ക് ഒരു മകൻ ആയതുകൊണ്ടാണ് ഈ അവസ്ഥ വന്നത് എന്നു അവർ കുറ്റപ്പെടുത്തി.