വാടക കൊടുക്കാൻ കയ്യിൽ പണമില്ലാത്തതിനാൽ നീണ്ട 16 വർഷത്തോളം യുവാവ് കഴിഞ്ഞു കൂടിയത് ഗുഹയിൽ. ഡാനിയൽ ഷെല്ല ബാർഗർ എന്ന ആളാണ് വാടക നൽകാനുള്ള ബുദ്ധിമുട്ട് മൂലം ഗുഹയിൽ കഴിച്ചു കൂട്ടിയത്. യൂട്ടയിലെ മോവാബിലുള്ള ഗുഹയിലാണ് ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. ഏറെ അവിശ്വസനീയമായി തോന്നാമെങ്കിലും ഇയാൾ ഇത്തരത്തിലുള്ള ഒരാളാണ് എന്നാണ് വാസ്തവം.
ഡാനിയൽ നേരത്തെ കഴിഞ്ഞിരുന്നത് വാടക വീടുകളിൽ തന്നെ ആയിരുന്നു. എന്നാൽ വീടിന് വാടക കൊടുത്ത് മടുത്തപ്പോൾ അയാൾ ഒരു തീരുമാനം എടുത്തു. വാടക വീട് ഒഴിവാക്കാം. ഇതിലൂടെ വാടക നല്കുന്ന പണം ലാഭിക്കാനും കഴിയും. അതിന് ഇയാൾ കണ്ടെത്തിയ ഉപാധിയാണ് ഗുഹയിൽ കഴിഞ്ഞു കൂടുക എന്നത്. ഇങ്ങനെ ഒന്നും രണ്ടുവർഷം അല്ല നീണ്ട 16 വർഷമാണ് ഇയാൾ ഗുഹയുടെ ഉള്ളിൽ ചെലവഴിച്ചത്.
ഡാനിയേലിന്റെ മറ്റൊരു പ്രത്യേകത ഇയാൾ ഇക്കാലയളവില് ഒരു കറൻസി പോലും ഉപയോഗിച്ചിട്ടില്ല എന്നതാണ്. തികച്ചും ഒരു പുരാതന മനുഷ്യനെ പോലെയാണ് ഡാനിയേൽ ജീവിച്ചു പോരുന്നത്. വഴിയോരത്തു നിന്നും ലഭിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റുമൊക്കെ ആയിരുന്നു ഇയാൾ ആഹാരമായി ഉപയോഗിച്ചിരുന്നത്.
എന്നാൽ തൻറെ പ്രായമായ മാതാപിതാക്കളെ നോക്കണം എന്നതുകൊണ്ട് 2016ല് ഇയാള് വീട്ടിലേക്ക് തിരികെ വരിക ആയിരുന്നു.
ഡാനിയേലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത് ഒൺലി ഹ്യൂമൻ എന്ന് പേരുള്ള ഒരു ഡോക്യുമെൻററിലൂടെയാണ്. ഇത് വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്തമായ ജീവിതരീതി പിന്തുടർന്ന ഡാനിയൽ വേഗം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി മാറുകയും ചെയ്തു.