അത് തുറന്നു പറയേണ്ടി വന്നതിൽ ലജ്ജയില്ല…അത്തരം പ്രവർത്തികൾ ചെയ്തവരാണ് ലജ്ജിക്കേണ്ടത്…വിവാദ വെളിപ്പെടുത്തൽ വിശദീകരണവുമായി നടി ഖുശ്ബു…

പിതാവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന നടി ഖുശ്ബുവിന്റെ തുറന്നുപറച്ചിൽ വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇത്തരം ഒരു അനുഭവം നേരിട്ട കാര്യം പരസ്യമായി വിളിച്ചു പറയേണ്ട ആവശ്യമുണ്ടായിരുന്നോ  എന്ന് ചില കോണുകളിൽ നിന്നെങ്കിലും ചോദ്യം ഉയർന്നു വരികയുണ്ടായി. പക്ഷേ അതിൽ ലജ്ജിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്ന് നടി ഖുശ്ബു പറയുന്നു.

ഒരിക്കലും ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവന അല്ല താൻ നടത്തിയത്. സംഭവിച്ച കാര്യം തുറന്നു പറയുകയാണ് ചെയ്തത്. താനല്ല തന്നോട് മോശം പ്രവർത്തി ചെയ്ത ആളുകള്‍ക്കാണ് ലജ്ജ തോന്നേണ്ടത്. എന്ത് സംഭവിച്ചാലും ഉള്ളിലെ കരുത്ത് ചോർന്നു പോകാൻ പാടില്ല. ഒന്നിന്റെ മുന്നിലും തളർന്നു പോകരുത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ജീവിതത്തിൻറെ അവസാനമല്ല എന്ന് തിരിച്ചറിവ് ഉണ്ടാകണം. നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയാൻ ഇത്രയും കാലം വേണ്ടിവന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്നു പറയുന്നതിന് സ്ത്രീകൾ ധൈര്യം കാണിക്കണം. എന്തൊക്കെ സംഭവിച്ചാലും നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോവുക തന്നെ വേണം, ഖുശ്ബു പറഞ്ഞു.

എട്ടു വയസ്സു മുതൽ 15 വയസ്സുവരെ തന്നെ അച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് രാജ്യത്തെ ഒരു പ്രമുഖ മാധ്യമപ്രവർത്തകയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖുശ്ബു തുറന്നു പറഞ്ഞിരുന്നു. തൻറെ അമ്മ വളരെ മോശകരമായ ഒരു ദാമ്പത്യത്തിലൂടെയാണ് കടന്നു പോയിരുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഏക മകളായ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതും  ജന്മാവകാശമായി കണ്ടിരുന്ന വ്യക്തിയായിരുന്നു തൻറെ പിതാവ് എന്നും ഖുശ്ബു പറയുകയുണ്ടായി.

15 ആം വയസ്സിലാണ് അച്ഛനോട് എതിർത്ത് സംസാരിക്കാൻ തുടങ്ങിയത്, അതിനുള്ള ധൈര്യം ഉണ്ടായത് അന്നാണ്. താൻ എന്തെങ്കിലും പറഞ്ഞാൽ അമ്മ വിശ്വസിക്കുമോ എന്ന് ഭയമുണ്ടായിരുന്നു. കാരണം തന്റെ അമ്മയ്ക്ക് ഭർത്താവ് എന്നാൽ ദൈവം ആയിരുന്നു. താൻ എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയതോടെ പതിനാറാം വയസ്സിൽ അച്ഛൻ പ്രതീക്ഷിച്ചു പോയതായും ഖുശ്ബു വെളിപ്പെടുത്തുകയുണ്ടായി.

Exit mobile version