ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ലോക പ്രശസ്തയായ ഈ സ്ത്രീ രത്നത്തെ നിങ്ങള്‍ അറിയും… ഭര്‍ത്താവ് ഇന്ത്യയിലെ അറിയപ്പെടുന്ന ബിസ്സിനസ്സ്കാരന്‍…മരുമകന്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്…

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ ദിവസം വളരെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ  ഉത്സവ മഹാമഹത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പൊഴും എവിടെയും നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയില്‍ പങ്കെടുത്ത അതീവ വിശിഷ്ട വ്യക്തിയെ കണ്ടെത്തിയത് സോഷ്യൽ മീഡിയയാണ്. റോഡിൻറെ സൈഡിൽ വെറും തറയില്‍ ഇരുന്ന് പൊങ്കാല അര്‍പ്പിക്കുന്ന അവരെ സൂക്ഷിച്ചു നോക്കിയപ്പോൾ അത് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു സ്ത്രീരത്നം ആയിരുന്നല്ലോ എന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. ബ്രിട്ടന്റെ പ്രധാനമന്ത്രി ഋഷി സുനകിന്‍റെ  ഭാര്യയുടെ അമ്മയായിരുന്നു അത്. മാത്രമല്ല ലോകത്തിലെ അതീവ സമ്പന്നരിൽ പെട്ട ഒരാളുടെ ഭാര്യ കൂടിയാണ് അവർ.

ഇൻഫോസിസിന്റെ ചെയർപേഴ്സൺ ആയ എന്‍ ആര്‍ നാരായണമൂർത്തിയുടെ പത്നി സുധാ മൂർത്തി ആയിരുന്നു അത്. അവരാണ് വഴി വക്കിൽ ഇരുന്നു ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം അർപ്പിക്കുന്നത്.

സുധാ മൂർത്തിയുടെ ഒരു വർഷത്തെ വരുമാനം 300 കോടിയോളം രൂപ ആണ്. ശരിക്കും സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.  ഇത്തരത്തിൽ നിരവധി പ്രശസ്തരാണ് ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയത്.

അമ്മയുടെ ഇഷ്ട നിവേദ്യമായാണ് പൊങ്കാലയെ കണക്കാക്കുന്നത്. പൊങ്കാല അർപ്പിച്ചു മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചാൽ ഭക്തരുടെ എന്ത് ആഗ്രഹവും അമ്മ
സാധിച്ചു തരും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ സ്ത്രീകളുടെ
ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലില്‍ പൊങ്കാല അർപ്പിക്കാൻ ഓരോ വർഷവും എത്തുന്നത് ലക്ഷക്കണക്കിന് പേരാണ്. സുധാ മൂർത്തി എന്ത് ആഗ്രഹം സാധിക്കുന്നതിന് വേണ്ടിയാകാം ദേവിക്ക് പൊങ്കാല നിവേദ്യം അർപ്പിക്കാൻ എത്തിയത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

Exit mobile version