ഈ തോക്കിന് മുന്നിൽ ഏത് കൊമ്പനും ഒന്ന് വിറയ്ക്കും… ഇത് ഉപയോഗിക്കാൻ ലൈസൻസ് വേണ്ട…..വന്യമൃഗങ്ങളെ ഇവന്‍ തുരത്തും…

കൃഷിയിടത്തിലെ മൃഗങ്ങളുടെ ശല്യം മൂലം ജീവിതം തന്നെ വഴി മുട്ടിയ കർഷകർക്ക് ആശ്വാസമേകാൻ പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് കട്ടപ്പന അയ്യപ്പൻകോവിൽ സ്വദേശി വി എൻ സേതു എന്ന 55  കാരൻ. ഇയാൾ തന്റെ സ്വന്തം വര്‍ക്ക്  ഷോപ്പിൽ ചെയ്ത തോക്കിന്റെ ആകൃതിയിലുള്ള ഈ ഹാൻഡ് റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ഏത് കാട്ടു മൃഗത്തെയും ഓടിക്കാം. ആനയും കുരങ്ങുമൊക്കെ ഈ തോക്ക് കണ്ടാൽ ഭയന്നോടും. സേതു ഇതിന് ഇട്ടിരിക്കുന്ന പേര് വൈൽഡ് ആനിമൽ ഡിഫൻസ് എക്യുമെന്‍റ് എന്നാണ്. കാട്ടു മൃഗങ്ങളുടെ ശല്യത്തിൽ വലയുന്ന കർഷകർക്ക് ഈ തോക്ക് ഒരു വലിയ ആശ്വാസമായിരിക്കും.

ഓരോ ദിവസവും കാട്ടു മൃഗങ്ങൾ കൃഷി വിളകൾ നശിപ്പിക്കുന്നത് കണ്ടു മനം മടുത്താണ് പുതിയ ഒരു ഉപകരണം കണ്ടെത്തണം എന്ന ചിന്തയിലേക്ക് സേതു എത്തുന്നത്.

ഈ തോക്കിന്റെ ട്രിഗർ വലിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ തിര പുറത്തേക്ക് വരും. 500 ൽ അധികം മീറ്റർ വരെ ഇത് വായുവിലൂടെ പറന്നു സ്ഫോടനം ഉണ്ടാകും. പലതരത്തിലുള്ള തിരകളും ഇതിൽ ഉപയോഗിക്കാൻ പറ്റും. അതനുസരിച്ച് ദൂരവും വ്യത്യാസപ്പെട്ടിരിക്കും. ശബ്ദം മാത്രമേ ഉള്ളു എന്നതുകൊണ്ട് തന്നെ കൃഷിക്കോ വന്യമൃഗങ്ങൾക്കോ ഒരു തരത്തിലുമുള്ള ദോഷവും ഇല്ല. ഒന്ന് രണ്ട് തവണ ഇത് ഉപയോഗിച്ചാൽ പിന്നീട് ആ പ്രദേശത്ത് ഒരു കാട്ടുമൃഗവും വരില്ല.

5000 രൂപയാണ് ഇത് നിർമ്മിക്കുന്നതിന് ചെലവ് വരുന്നത്. സേതു സ്വന്തം വർക്ഷോപ്പിൽ ആണ് ഇത് നിര്‍മ്മിച്ചത്. താല്പര്യമുള്ളവർക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പഠിപ്പിച്ചു കൊടുക്കാനും അദ്ദേഹം തയ്യാറാണ്.

Exit mobile version