എത്ര രൂപയുടെ ചെക്ക് ആണ് അന്ന് ബാല തന്നത്…. തുറന്നു പറഞ്ഞ് നടി മോളി കണ്ണമാലി…. 

ബാല ആശുപത്രിയില്‍ അഡ്മിറ്റ്  ആകുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുന്പാണ് നടി മോളി കണ്ണമാലി ബാലയെ കാണാൻ വീട്ടിൽ എത്തിയത്. മരണപ്പായിൽ നിന്നും ആണ് താൻ ആദ്യം വരുന്നത് ബാലയെ കാണാനാണ് എന്ന് അവർ അന്ന് പറഞ്ഞിരുന്നു. അന്ന് കാണാൻ എത്തിയപ്പോൾ ബാല മോളി കണ്ണമാലിക്ക് ഒരു ചെക്കും നൽകിയിരുന്നു. എന്നാൽ ഈ ചെക്കിൽ ഉള്ളത് എത്ര രൂപയാണ് എന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ 10 ലക്ഷം രൂപയുടെ ചെക്കാണ് ബാല നൽകിയത് എന്ന രീതിയിൽ സമൂഹ മാധ്യമത്തിൽ പ്രചരണം ഉണ്ടായി. ഇതോടെയാണ് ഈ വിഷയത്തിൽ മോളി കണ്ണമാലി പ്രതികരണം അറിയിച്ചത്.

താൻ ആശുപത്രിയിൽ പോയ വഴിയാണ് ബാലയെ  കാണാൻ പോകുന്നത്. വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ സഹായിക്കണം എന്ന് പറയാനാണ് താന്‍ ബാലയെ കാണാന്‍ പോയത്. കണ്ടപ്പോൾ തന്നെ കാണാൻ വന്നതിൽ സന്തോഷം ഉണ്ടെന്നും ഒരുമിച്ച് പടം ചെയ്യാമെന്നും ഒക്കെ അദ്ദേഹം സംസാരിച്ചിരുന്നു. താൻ ആശുപത്രിയിൽ കിടന്നപ്പോൾ ബാല മകൻറെ കയ്യിൽ 12,000 രൂപയും പിന്നീട് ഒരു 5000 രൂപയും കൊടുത്തിരുന്നു. ഇത്തവണ ബാലയുടെ അടുത്ത് ചെന്നപ്പോൾ 10,000 രൂപയുടെ ചെക്ക് തന്നിരുന്നു.

മരുന്നു വാങ്ങിക്കാനും ചെലവിനുമുള്ള പണമാണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു. ചെന്നപ്പോൾ തന്നെ ചേച്ചി 5000 വേണോ പതിനായിരം വേണോ എന്നാണ് ബാല ചോദിച്ചത്. മകന്‍ എത്ര തന്നാലും വാങ്ങും എന്നാണ് മറുപടി പറഞ്ഞത്. ഇതിനിടെയില്‍ ആരാണ് ഇത്തരത്തില്‍ 10 ലക്ഷം രൂപയാണ് ചെക്കില്‍ എന്ന് പറഞ്ഞു പരത്തിയത്  എന്ന് മോളി കണ്ണമാലി ചോദിക്കുന്നു. 

Exit mobile version