മരിച്ചെന്ന് ലോകം വിധിച്ചു…. പക്ഷേ വിധിയെ അതിജീവിച്ച് 30 വർഷത്തിനു ശേഷം ആ വൃദ്ധ സ്വന്തം ജീവിതത്തിലേക്ക് തിരിച്ചെത്തി…

മരിച്ചു പോയി എന്ന് ലോകം മുഴുവൻ കരുതിയിരുന്ന ഒരാൾ വളരെ വർഷങ്ങൾക്കു ശേഷം ജീവനോടെ തിരികെ എത്തുക എന്ന് പറയുന്നത് തന്നെ അത്യപൂർവ്വമായ സംഭവമാണ്. ഏറെ കൗതുകം തോന്നുന്ന ഈ വാർത്ത പുറത്തു വന്നത് അമേരിക്കയിൽ നിന്നാണ്. 30 വർഷത്തിനു മുമ്പ് മരിച്ചുവെന്ന് എല്ലാവരും കരുതിയിരുന്ന സ്ത്രീയെ അമേരിക്കയിലുള്ള ഒരു വൃദ്ധ സദനത്തിൽ നിന്നും കണ്ടെത്തുക ആയിരുന്നു. ഇപ്പോൾ ഇവർക്ക് 82 വയസ്സുണ്ട്.

1992 ലാണ് പെൻസിൽ വാലിയിൽ വച്ച് പെട്രേഷ്യ കോപ്ത എന്ന സ്ത്രീയെ കാണാതാകുന്നത്. പിന്നീട് ഇവരെ കണ്ടെത്തുന്നതിനുള്ള എല്ലാ തിരച്ചിലും വിഫലമാവുകയായിരുന്നു. തുടർന്ന് ഇവർ മരിച്ചു പോയി എന്ന് എല്ലാവരും കരുതി. 

കാണാതാകുന്നതിനു മുൻപ് ഇവർ ആ പ്രദേശത്തെ ഒരു തെരുവ് പ്രാസംഗികയായിരുന്നു. 1999 ല വടക്കൻ പ്യൂട്ടോ റിക്കോയിൽ  വച്ചാണ് തെരുവിൽ അലഞ്ഞു തിരിയുന്ന ഇവരെ ഒരു സാമൂഹിക പ്രവർത്തകൻ അനാഥാലയത്തിൽ ആക്കിയത്. അവിടെ വച്ച് നടത്തിയ പരിശോധനയിൽ ഇവർ ഡിമെൻഷ്യ രോഗിയാണ് എന്ന് മനസ്സിലായി.

തന്റെ ഭൂതകാലം രഹസ്യമാക്കി വെച്ചാണ് ഇവർ ആ അനാഥാലയത്തിൽ കഴിഞ്ഞു വന്നിരുന്നത്. പിന്നീട് രോഗം മൂർച്ഛിച്ച ഒരു ഘട്ടത്തിൽ ഇവർ തന്നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തുറന്നു പറയുകയായിരുന്നു. ഇതോടെ നഴ്സിംഗ് ഹോമിലെ അധികൃതര്‍ വിവരം സർക്കാർ പ്രതിനിധികളെ അറിയിച്ചു. ഇതോടെ സ്വന്തം സ്ഥലത്ത് നിന്നും ചിലർ എത്തി ഇവരെ തിരിച്ചറിഞ്ഞു. എന്നാല്‍ ഇത്ര നാളും ഇവര്‍ ഈ രോഗ വിവരം മറച്ചു വച്ചതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Exit mobile version